ആമസോണിന്റെ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍’ ജനുവരി 20 മുതല്‍; മൊബൈല്‍ ഫോണുകള്‍ക്ക് ഉള്‍പ്പെടെ ഓഫറുകള്‍ പ്രഖ്യാപിച്ചു

0
365

ന്യൂദല്‍ഹി: മുന്‍നിര ഇ-കൊമേഴ്‌സ് കമ്ബനിയായ ആമസോണിന്റെ ‘ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍’ ജനുവരി 20 മുതല്‍ 23 വരെ. ആപ്പിള്‍, ഷവോമി, വണ്‍പ്ലസ്, സാംസംഗ് തുടങ്ങി മുന്‍നിര ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കുള്ള റിപ്പബ്ലിക് ഡേ സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. 23ന് രാത്രി 11.59 വരെ ഓഫര്‍ വില്‍പന തുടരും. ജനുവരി 19 ന് രാവിലെ 12 മുതല്‍ പ്രൈം അംഗങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാം.

സ്മാര്‍ട് ഫോണുകള്‍ കൂടാതെ, ഉപഭോക്തൃ ഇലക്‌ട്രോണിക്സ്, ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി, അടുക്കള, വീട്ടുപകരണങ്ങള്‍, ടിവികള്‍, ദൈനംദിന അവശ്യവസ്തുക്കള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങിയാല്‍ 10 ശതമാനം അധിക കിഴിവും ഉടനടി ലഭിക്കും.

സ്മാര്‍ട് ഫോണുകളിലും ആക്‌സസറികളിലും 5,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട്, 40 ശതമാനം വരെ കിഴിവ്, 18 മാസം വരെ പലിശ രഹിത ഇഎംഐ എന്നീ ഓഫറുകളുമുണ്ട്. ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന സാംസംഗ് എം 02 എസ്, റെഡ്മി 9 പവര്‍, മി 10 ഐ, സാംസംഗ് ഗ്യാലക്സി എസ് 21 എന്നിവ ബാങ്ക് ഓഫറുകളിലൂടെ വാങ്ങാം. ഇതു കൂടാതെ മൊബൈല്‍ ഫോണുകള്‍ക്ക് മറ്റ് ആകര്‍ഷക ഓഫറുകളും ആമസോണിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here