കോഴിക്കോട്: ഇന്ത്യൻ നഴ്സുമാരുടെ പ്രൊഫഷണൽ സംഘടനയായ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ(ടി.എൻ.എ.ഐ) ഏറ്റവും നല്ല നഴ്സായി തിരഞ്ഞെടുക്കപ്പെട്ട ആന്ത്രോത്ത് ദ്വീപ് സ്വദേശി പി.എസ്. മുഹമ്മദ് സാലിഹിന് കണ്ണൂർ ലോകസഭാംഗം ശ്രീമതി.പി.കെ ശ്രീമതി ടീച്ചർ അവാർഡ് സമ്മാനിച്ചു. പ്രശസ്തിപത്രവും 10,000/- രൂപയും അടങ്ങുന്നതാണ് അവാർഡ്. ടി.എൻ.എ.ഐ കേരള ഘടകത്തിന്റെ കീഴിൽ രമ്യ രാജൻ-പി.കെ വിനീത എന്നിവരുടെ സ്മരണാർത്ഥം നൽകുന്ന അവാർഡാണ് സാലിഹിനെ തേടിയെത്തിയത്. സംഘടനയുടെ കേരള ഘടകത്തിന് കീഴിൽ ലക്ഷദ്വീപിലെ നഴ്സുമാരെ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക്, ലക്ഷദ്വീപിലെ നഴ്സുമാരുടെ പ്രശ്നങ്ങൾ ഉന്നത തലങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ, പൊതു ജനങ്ങൾക്ക് ക്യാൻസർ എന്ന അസുഖത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ഇറക്കിയ കൈപ്പുസ്തകം, ബോധവൽക്കരണ ക്ലാസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചാണ് അവാർഡ്. ഇന്നലെ കോഴിക്കോട് യാഷ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അൻപത്തി നാലാമത് സംസ്ഥാന സമ്മേളന വേദിയിൽ വെച്ചാണ് അവാർഡ് സമ്മാനിച്ചത്. www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക