വാട്‌സാപ്പിനെ വെല്ലും പുത്തന്‍ ഫീച്ചറുകളുമായി പുതിയ ടെലിഗ്രാം അപ്‌ഡേറ്റ്

0
1000

നപ്രിയ മെസേജിങ് ആപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാം പുത്തന്‍ ഫീച്ചറുകളുമായെത്തിയിരിക്കുന്നു. ഫാസ്റ്റ് മീഡിയ വ്യൂവര്‍, പ്രൊഫൈല്‍ പേജ് അപ്‌ഡേറ്റ്, പീപ്പിള്‍ നിയര്‍ബൈ 2.0 ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സാപ്പിനെ ശക്തമായ രീതിയില്‍ വെല്ലുവിളിക്കുകയാണ് ഇതുവഴി ടെലിഗ്രാം. ടെലിഗ്രാമിലെ പുതിയ ഫീച്ചറുകള്‍ പരിചയപ്പെടാം.

ഫാസ്റ്റ് മീഡിയാ വ്യൂവര്‍

മീഡിയാ ഫയലുകള്‍ അതിവേഗം കാണാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത് ടെലിഗ്രാം ചാറ്റില്‍ വരുന്ന മീഡിയാ ഫയലുകള്‍ ഒപ്പണ്‍ ചെയ്ത് അടുത്തതിലേക്ക് മാറ്റാന്‍ ഇടത്തോട്ടും വലത്തോട്ടും സൈ്വപ്പ് ചെയ്യുന്നതിന് പകരം സ്‌ക്രീനിന്റെ ഇടത് വശത്തോ വലത് വശത്തോ ടാപ്പ് ചെയ്താല്‍ മതി.

പുതിയ രൂപകല്‍പനയില്‍ പ്രൊഫൈല്‍ പേജുകള്‍

ഉപയോക്താക്കളുടെ പ്രൊഫൈല്‍ പേജ് മനോഹരമാക്കിത്തീര്‍ക്കുകയാണ് ടെലിഗ്രാം പുതിയ അപ്‌ഡേറ്റിലൂടെ. ഫോട്ടോസ്, വീഡിയോസ്, ലിങ്കുകള്‍, സുഹൃത്തുക്കളുടെ പ്രൊഫൈല്‍ പിക്ചറുകള്‍ എന്നിവ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കും. നേരത്തെ ഫോട്ടോകളും, വീഡിയോകളും ഒന്നിച്ചാണ് കാണിച്ചിരുന്നത്.

പീപ്പിള്‍ നിയര്‍ ബൈ 2.0

ഒരുപക്ഷെ ഉപയോക്താക്കള്‍ക്ക് ഏറെ ആവേശം നല്‍കുന്ന ഫീച്ചര്‍ ആയിരിക്കും ഇത്. ഒരു ഡേറ്റിങ് ആപ്പിന് സമാനമായ രീതിയില്‍ സമീപത്തുള്ള പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും. അജ്ഞാതരായ സുഹൃത്തുക്കളേയും ഗ്രൂപ്പുകളേയും കണ്ടെത്താം. ഇതുവഴി പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ സാധിക്കും. ഇതിനായി കോണ്‍ടാക്റ്റ് സെക്ഷനില്‍ പീപ്പിള്‍ നിയര്‍ബൈ എന്നത് തിരഞ്ഞെടുത്താല്‍ മതി. സമീപത്തുള്ള ടെലിഗ്രാം ഉപയോക്താക്കളെ കണ്ടെത്താനാവും. എന്നാല്‍ ഓരോ ഉപയോക്താവും സ്വയം വിസിബിള്‍ ആക്കിയാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് അവരെ ഈ ഫീച്ചര്‍ വഴി കാണാന്‍ സാധിക്കൂ. ഇതിനായി പീപ്പിള്‍ നിയര്‍ബൈ സെക്ഷനില്‍ മേക്ക് മൈസെല്‍ഫ് വിസിബിള്‍ എന്നത് തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ അനുവദിക്കണം.

പുതിയ അനിമേറ്റഡ് ഇമോജികള്‍

പുതിയ ചില ഇമോജികള്‍ക്ക് കൂടി ടെലിഗ്രാം ജീവന്‍ നല്‍കിയിട്ടുണ്ട്. ഇമോജികളായ ഹൃദയം മിടിക്കുന്നതും, ഹൃദയം തകരുന്നതും, കണ്ണുകളില്‍ സ്‌നേഹം നിറയുന്നതുമെല്ലാം ഇനി ചലിക്കും. ചാറ്റിങ് കൂടുതല്‍ രസകരമാക്കാന്‍ ഇതുവഴി സാധിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here