കിൽത്താൻ സഹകരണ സംഘം തിരഞ്ഞെടുപ്പ്; കോൺഗ്രസ്-3, എൻ.സി.പി-3

0
631

കിൽത്താൻ: കിൽത്താൻ സഹകരണ സംഘം തിരഞ്ഞെടുപ്പ് ഫലം ഇന്നലെ രാത്രി പത്തു മണിയോടെ പ്രഖ്യാപിച്ചു. മൂന്ന് വീതം സീറ്റുകളിൽ വിജയിച്ചു കൊണ്ട് കോൺഗ്രസും എൻ.സി.പിയും ഒപ്പത്തിനൊപ്പമാണ്. 1048 സ്ത്രീകളും 1098 പുരുഷന്മാരുമുൾപ്പെടെ 2146 സൊസൈറ്റി അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

കോൺഗ്രസിന് വേണ്ടി മത്സരിച്ച കുത്തുബുദ്ദീൻ തൈത്തോട്ടം 986 വോട്ടുകൾ നേടി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. നസീമ ബൈത്തുൽ ഹുദാ ( 940), ശിഹാബുദ്ദീൻ തൈത്തോട്ടം (910) എന്നിവരാണ് കോൺഗ്രസ് പാനലിൽ വിജയിച്ച മറ്റുള്ളവർ.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

ഹാഷിം പുതിയ സുറാംബി(942), മുത്തുബി ബിരിയം തിത്തിയോട (947), ഹിദായത്ത് (892) എന്നിവരാണ് എൻ.സി.പി പാനലിൽ നിന്നും വിജയിച്ചത്.

എൻ.സി.പി പാനലിൽ മത്സരിച്ച ഹിദായത്ത് 892 വോട്ട് നേടി വിജയിച്ചപ്പോൾ കോൺഗ്രസ് പാനലിൽ മത്സരിച്ച നുസൈമത്ത് 912 വോട്ട് നേടിയെങ്കിലും വിജയിച്ചില്ല. സ്ത്രീകൾക്ക് സംവരണം ചെയ്ത രണ്ട് സീറ്റുകളിൽ കോൺഗ്രസിന്റെ നസീമയും(940), എൻ.സി.പിയുടെ മുത്തുബിയും(947) വിജയിച്ചതിനാലാണ് മൂന്നാമതെത്തിയ നുസൈമത്തിന്(912) അവസരം നഷ്ടമായത്. രണ്ട് പാനലിൽ നിന്നും 3-3 സ്ഥാനാർത്ഥികൾ വിജയിച്ച സാഹചര്യത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയാവും നടക്കുക. എൻ.സി.പിയുടെ കുത്തുകയായിരുന്ന കിൽത്താൻ സഹകരണ സംഘത്തിൽ മൂന്ന് സീറ്റുകൾ നേടി ആധിപത്യം ഉറപ്പിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ വലിയ ആഘോഷത്തിലാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here