ലക്ഷദ്വീപ് സംഘപരിവാർ അജണ്ഡകളെ ഗർഭം ധരിക്കുകയാണ്. ഒരു നാൾ അത് പ്രസവിക്കും

0
864

വിവേകം ഏറ്റവും വലിയ ആയുധമാണ്. അതില്ലാതായാൽ അവിടങ്ങളിലെ ജനാധിപത്യസമൂഹം വെറുമൊരു ആൾക്കൂട്ടം മാത്രമായി അധ:പ്പതിക്കും. ന്യായങ്ങൾക്ക് പിന്നാലെയല്ല, ന്യായികരണങ്ങൾക്ക് മാത്രം അവർ വശംവദരാവും. ജയിച്ചടക്കാൻ വന്നവർ അടിവേരോടെ നമ്മെ പിഴുതെറിയും.

നൂറ്റാണ്ടുകളായി സമാധാനത്തോടെ ജീവിച്ചവരാണ് നാം ലക്ഷദ്വീപുകാർ. മറ്റുള്ളവരെ പറ്റിച്ച് ശീലമില്ലാത്തതിനാൽ പറ്റിക്കപ്പെടുകയില്ലെന്നും സ്വയം ആശ്വസിച്ച് ആത്മനിർവൃതി അടയുന്ന പാവം മനുഷ്യക്കോലങ്ങൾ. നൈസായിട്ടങ്ങ് ഇല്ലാതാക്കാൻ കേറി വന്നത് കേന്ദ്രത്തിന്റെ വിശ്വസ്ഥനായ ഭരണാധികാരി സാക്ഷാൽ പ്രഫുൽ കോഡ പട്ടേൽ. വെറും പട്ടേലല്ല, ഗണിച്ചും ഹരിച്ചും മന:സമാധാനത്തിന്റെ മൂർദ്ധാവിൽ ഏങ്ങിനെ കത്തിവെക്കണോ അതങ്ങിനെ തന്നെ പയറ്റിപ്പടിച്ച സംഘപരിവാറിന്റെ നാഗ്പൂർ ആസ്ഥാനത്തിലെ നമ്പർ വൺ ഹീറോ.

കിടപ്പാടം പോലും നഷ്ടപ്പെടുമെന്ന ആശങ്കയുളവാക്കിയാണ് ആശാൻ കരുക്കളോരോന്നും നീക്കുന്നത്. സത്യം പറഞ്ഞാൽ ഓരോ ദ്വീപുകാരന്റെയും പൾസ് മനസ്സിലാക്കിയുള്ള നീക്കങ്ങൾ. നിയമങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുളളിക്കറിയാഞ്ഞിട്ടല്ല. വിശന്നോടുന്നവന്റെ പിന്നാലെ ഓടിച്ചാൽ അജണ്ഡകളോരോന്നും എളുപ്പം നടപ്പാക്കാമെന്ന ആർത്തി കൊണ്ടാണ്.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

എറണാകുളവും, കോഴിക്കോടും, മംഗലാപുരവുമൊക്കെ നമുക്ക് സുപരിചിതമാണ്. വരും തലമുറക്ക് ഇതുപോലൊരിടം പരിജയമാവാനിരിക്കുന്നു. മറ്റെവിടെയുമല്ല, കൊന്നും കൊലവിളിച്ചും മുസ്ലിം ഉമ്മത്ത് വേട്ടയാടപ്പെട്ട ഗുജറാത്താണത്. അവസാന വാർത്തയും ഇപ്പോൾ പുറത്തായിക്കഴിഞ്ഞു. ലക്ഷദ്വീപിലെ നഴ്സിംഗ് കോളേജിന്റെ അഫിലിയേഷൻ അങ്ങ് ഗുജറാത്തിൽ. തൊട്ടടുത്ത കേരളത്തിൽ യൂണിവേഴ്സിറ്റികളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ തിരഞ്ഞെടുത്തിരിക്കുന്നത് സൂറത്തിലെ ഗുജറാത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ഈ യൂണിവേഴ്സിറ്റി. പറഞ്ഞില്ലേ, ഈ സംഘിപുത്രൻ ആള് ചില്ലറക്കാരനല്ല.

ഇറങ്ങിയതും ഇറങ്ങാനിരിക്കുന്നതുമായ നിയമങ്ങളോരോന്നും സംഘി അജണ്ഡകളാണെന്ന് പകൽ പോലെ വ്യക്തമാണ്. മുമ്പൊരിക്കൽ സൂചിപ്പിച്ച പോലെ ലക്ഷദ്വീപുകളിൽ ബ്രീട്ടീഷ് അധിനിവേശം പുനർജനിക്കുന്നു. നമ്മുടെ ഈ മൗനവും പരസ്പര പഴിചാരലുകളും ഒരു പക്ഷേ നമ്മെ നാളെയുടെ അവരുടെ പാദസേവകരാക്കിയേക്കാം. വ്യക്തികളിലെ പ്രതീക്ഷകൾ തൽക്കാലം നമുക്ക് മാറ്റിവെക്കാം. ഇവിടെ വേണ്ടത് കൂട്ടായ ശ്രമമാണ്. കാര്യങ്ങൾ കൈവിട്ട് പോവുകയാണ്. നടേ സൂചിപ്പിച്ച പോലെ ലക്ഷദ്വീപ് ഇപ്പോ ഗർഭം ധരിച്ചിരിക്കുന്നത് സംഘപരിവാർ അജണ്ഡകളെയാണ്. അലസിപ്പിക്കൽ മാത്രമാണതിന്റെ പ്രതിവിധി. മുന്നിൽ നിൽക്കാൻ SLF ഉണ്ട്. പിന്നിൽ നിൽക്കാൻ നമ്മളുണ്ടെങ്കിൽ മാത്രം. വിപ്ലവം പിറക്കും… നമ്മൾ ജയിക്കും.

  • അബ്ദുൽ ഹക്കീം സഖാഫി ആന്ത്രോത്ത്.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here