വൻകരയിൽ ദ്വീപുകാർക്ക് മാത്രമായി വീടുകൾ പണിതു നൽകുന്ന നെടിയത്ത് ഗ്രൂപ്പിന്റെ വില്ല പ്രൊജക്റ്റുൾ ശ്രദ്ധേയമാകുന്നു. വീഡിയോ കാണാം ▶️

0
954

കൊച്ചി: നിരന്തരമായി പല ആവശ്യങ്ങൾക്കും കേരളത്തിൽ പോയി വരുന്ന ദ്വീപുകാരുടെ വലിയൊരു സ്വപ്നമാണ് വൻകരയിൽ സ്വന്തമായൊരു വീട് എന്നത്. എന്നാൽ നമ്മൾ സ്വന്തമായി അതിന് ശ്രമിക്കുമ്പോൾ ഇടനിലക്കാർ നമ്മെ ചൂഷണം ചെയ്യുന്നത് തുടർക്കഥയാണ്. ഈ ചൂഷണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നെടിയത്ത് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ കൊച്ചി കേന്ദ്രീകരിച്ച് ആരംഭിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ദ്വീപുകാരുടെ വിശ്വാസം പിടിച്ചു പറ്റാൻ അവർക്ക് സാധിച്ചു.

Advertisement

₹25 ലക്ഷം വിലവരുന്ന പത്ത് വില്ലാ ടൈപ്പ് വീടുകളുടെ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ മുഴുവൻ വീടുകളുടെയും ബുക്കിംഗ് പൂർത്തിയായതായി നെടിയത്ത് ഗ്രൂപ്പ് ചെയർമാൻ ശ്രീ.നസീബ് റഹ്‌മാൻ നെടിയത്ത് ദ്വീപ് മലയാളിയോട് പറഞ്ഞു. പത്ത് വീടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കുറഞ്ഞ ചിലവിലുള്ള ഇത്തരം വീടുകൾക്ക് ആവശ്യക്കാർ ഏറിയതോടെ ചിലവു കുറഞ്ഞ മറ്റു പതിനൊന്ന് വില്ലകൾ കൂടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വില്ലിങ്ങ്ഡൻ ഐലന്റ്, കൊളംബോ ജംഗ്ഷൻ, ലേക്ഷോർ ഹോസ്പിറ്റൽ എന്നീ സ്ഥലങ്ങളിൽ നിന്നും അടുത്ത പ്രദേശത്താണ് പുതിയ വില്ലകൾ ഒരുങ്ങുന്നത്. ഇവിടേക്ക് പൊതുഗതാഗതം ഉൾപ്പെടെ യാത്രാ സൗകര്യങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് നെടിയത്ത് ഗ്രൂപ്പ് ഉറപ്പു നൽകുന്നു. ഹോം ലോൺ സൗകര്യം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കാൻ വേണ്ട സഹായങ്ങൾ നെടിയത്ത് ഗ്രൂപ്പ് ചെയ്തു നൽകും. വൻകരയിൽ ദ്വീപുകാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ചിലവു കുറഞ്ഞ കൂടുതൽ വില്ലാ പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നതായി നെടിയത്ത് ഗ്രൂപ്പ് അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here