കപ്പലിൽ നിന്ന് ചരക്ക് ഇറക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവിനെ അടിയന്തിര ചികിത്സക്കായി ഇന്ത്യൻ നേവിയുടെ ഡോനിയർ എയർക്രാഫ്റ്റിൽ പുലർച്ചെ കൊച്ചിയിൽ എത്തിച്ചു.

0
334

അഗത്തി: അഗത്തി ദ്വീപിൽ കപ്പലിൽ നിന്നും ചരക്ക് ഇറക്കുന്നത്തിനിടയിൽ തലയിൽ പരിക്കേറ്റ യുവാവിനെ അടിയന്തിര ചികിത്സക്കായി ഇന്ത്യൻ നേവിയുടെ ഡോനിയർ എയർക്രാഫ്റ്റിൽ പുലർച്ചെ കൊച്ചിയിൽ എത്തിച്ചു. അംബർപ്പള്ളി ജാഫറിന്റെ മകൻ ജമീല മൻസിലിൽ ജസീലിനാണ് കപ്പലിൽ നിന്ന് ചരക്ക് ഇറക്കുന്നത്തിനിടയിൽ തലക്കും കൈക്കും ഗുരുതരമായ പരുക്ക് പറ്റിയത്. എം.വി കോറൽസ് എന്ന കപ്പലിൽ നിന്നും ചരക്ക് നീക്കുനതിനിടെയാണ് അപകടം. ഉടൻ തന്നെ അടിയന്തിര ചികിത്സയ്ക്കായി അർധരാത്രി തന്നെ അഗത്തി വിമാനതാവളത്തിൽ നിന്നും ഇന്ത്യൻ നേവിയുടെ ഡോനിയർ എയർക്രാഫ്റ്റ് ൽ കൊച്ചിയിലേക്ക് എത്തിച്ചു.

Join Our WhatsApp group.

രാത്രികാല വ്യോമയാന സർവ്വീസുകൾ നിലനിൽക്കാത്ത ലക്ഷദ്വീപിൽ നിന്നും അടിയന്തര ചികിത്സയ്ക്കായി ഒരു രോഗിയെ കൊച്ചിയിലേക്കെത്തിക്കുന്നത് ആദ്യമായാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് എയർ പോർട്ട്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെയും DGCAയുടേയും സഹകരണത്തോടെ സതേൻ ഇന്ത്യൻ നേവൽ കമ്മാൻഡ്ന്റെ നേത്രത്ത്വത്തിൽ അടിയന്തര ഘട്ടങ്ങളിൽ രാത്രി കാല വ്യോമയാന സർവ്വീസ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അഗത്തി വിമാനതാവളത്തിൽ നിന്നും ഡോണിയർ വിമാനങ്ങളുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പറക്കൽ വിജയകരമായി പൂർത്തികരിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here