കവരത്തി: ലോക വ്യാപകമായി മഹാമാരിയായ കൊവിഡ് 19 ഭീതി വിതയ്ക്കുമ്ബോള്‍ കടുത്ത നിയന്ത്രങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം. ആന്തമാന്‍ ആന്റ് നിക്കോബാറില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. രോഗ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നടപടി. കേരളത്തിലടക്കം കോവിഡ് 19 സ്ഥിരീകരിച്ചിട്ടും വിനോദസഞ്ചാരികളെ നിയന്ത്രിക്കാത്തത് ‘ദ്വീപ് മലയാളി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 20 മുതല്‍ 31 വരെയാണ് വിലക്ക്.

ലക്ഷദ്വീപ് എംപിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ അഡ്മിനിസ്റ്റേറ്റർക്ക് നിവേദനം നൽകിയിരുന്നു. ഇന്റര്‍നാഷണല്‍ ടൂറിസ്റ്റുകള്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഡൊമസ്റ്റിക് ടൂറിസ്റ്റുകളുടെ കാര്യത്തില്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയളവില്‍ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന കര്‍ശനമായ നിയന്ത്രണം ഇപ്പോള്‍ അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്. വിലക്ക് മാര്‍ച്ച് 31 ന് ആവശ്യമെങ്കില്‍ നീട്ടാനും സാധ്യതയുണ്ട് എന്നാണ് അറിയുന്നത്.
രോഗബാധിതനായ ഒരു വ്യക്തി എത്തിയാല്‍ ചികിത്സ പെട്ടെന്ന് ലഭ്യമാക്കാനുള്ള സൌകര്യങ്ങളുടെ അപര്യാപ്തത ഉള്ള ഇടമാണിത്. അതുകൊണ്ടുതന്നെ യാത്രാവിലക്ക് ഏര്‍പ്പെടുത്താത്തതില്‍ ദ്വീപ് നിവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ടൂറിസ്റ്റുകളെ വിലക്കിയിട്ടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അറിയിപ്പ് പുറത്തുവന്നിട്ടുള്ളത്.
നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ലക്ഷദ്വീപ് ടൂറിസം മാനേജര്‍ അസ്‌കർ അലി ഐ.എ.എസ് അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക