കര്‍ണാടക തെരഞ്ഞെടുപ്പ്: സീറ്റ് ലഭിക്കാത്ത സ്ഥാനാര്‍ഥികള്‍ വ്യാപക പ്രതിഷേധത്തില്‍; കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു

0
613

ബെംഗളൂരു: (www.dweepmalayali.com) കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടക കോൺഗ്രസിൽ കലഹം. ഇരൂനൂറ്റിപ്പതിനെട്ട് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സീറ്റു ലഭിക്കുന്നില്ലെങ്കിൽ പാർട്ടിയിൽനിന്ന് രാജിവയ്ക്കുമെന്ന് വ്യക്തമാക്കി പലയിടങ്ങളിലും പ്രകടനവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയുണ്ടായി. മുൻ എക്സൈസ് മന്ത്രി മനോഹർ തഹ്‌സിൽദാറിന് സീറ്റ് നല്‍കാത്തതിനെതിരെ അനുയായികൾ അദ്ദേഹത്തിന്റെ മണ്ഡലമായ ഹംഗലിൽ റോഡ് ഉപരോധിച്ചു. 

അതേസമയം സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് പി.രമേഷ് താൻ ജെഡിഎസ് സ്ഥാനാർഥിയായി മൽസരിക്കുമെന്ന് വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ആരോപണവുമായി മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്. മംഗളൂരു, ബാഗല്‍കോട്ട്, തൂംകുരൂ, ചിക്കമംഗളൂരു എന്നിവിടങ്ങളിലും നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങി. നെലമംഗല മണ്ഡലത്തില്‍ അഞ്ജന മൂര്‍ത്തിക്കു പകരം ആര്‍.നാരായണ സ്വാമിക്ക് സീറ്റ് നല്‍കിയതിനെതിരെയും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here