കവരത്തി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി രാജ്യത്ത് നിലനിൽക്കുന്ന ലോക്ക്ഡൗൺ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് ഭരണകൂടം പുതിയ ഉത്തരവിറക്കി. ഏപ്രിൽ ഇരുപത് വരെ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് ലക്ഷദ്വീപ് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. നിലവിൽ അവശ്യ സേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സേവനങ്ങൾക്ക് തുടർന്നും ഇളവ് ലഭിക്കും. ഏപ്രിൽ 20 വരെയുള്ള സാഹചര്യം പരിശോധിച്ച ശേഷം അതാത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ട് ഇളവുകൾ പ്രഖ്യാപിക്കാം. പൊതു ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 20 കഴിഞ്ഞും പ്രവർത്തിക്കില്ല. ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ലക്ഷദ്വീപിലേക്ക് കഴിഞ്ഞ മൂന്നാഴ്ചയായി ഒരു കപ്പൽ പോലും വന്നിട്ടില്ലാത്തതിനാൽ പൊതുവെ ആശ്വാസമാണ്. ഈ സാഹചര്യത്തിൽ അത്യാവശ്യമായ ചില ഇളവുകൾ നൽകും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഒരു ഇളവും ഉണ്ടാവില്ല. ഏപ്രിൽ 20 കഴിഞ്ഞ് മാത്രമായിരിക്കും ചെറിയ ഇളവുകൾ ഉണ്ടാവുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക