ബെംഗളൂര്‍: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ തിരഞ്ഞെടുത്തു. ബെംഗളൂരില്‍ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് യെദ്യൂരപ്പയെ നേതാവായി തിരഞ്ഞെടുത്തത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അനുവാദം ചോദിക്കാന്‍ യെദ്യൂരപ്പ വീണ്ടും രാജ്ഭവനിലേക്ക് തിരിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ നാളെ വരെ സമയം അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ യെദ്യൂരപ്പ അറിയിച്ചിരുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന.
ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും അത് ഉണ്ടാകുമെന്ന ഉറപ്പുണ്ടെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. പലരും അനാവശ്യ ആശങ്കയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമാണ്. കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ കര്‍ണാടകത്തില്‍ ബി.ജെ.പി കുതിക്കച്ചവടം തുടങ്ങിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി സ്ഥാനവും പണവും വാഗ്ദാനം നല്‍കിയെന്നും ബി.ജെ.പിയിലേക്ക് പോരണമെന്നും ആവശ്യപ്പെട്ടതായി രാവിലെ കോണ്‍ഗ്രസ് എം.എല്‍.എ വെളിപ്പെടുത്തിയിരുന്നു.
എംഎല്‍എമാരെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരന്നുണ്ടെങ്കിലും ചില എം.എല്‍.എമരുടെ കാര്യത്തില്‍ ആശങ്ക തുടരുന്നു. ഇതിനാല്‍ എട്ട് മണിക്ക് തുടങ്ങുമെന്ന് തീരുമാനിച്ച യോഗം 11 മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ 78 എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നതെതങ്കിലും പലരും എത്തിച്ചേര്‍ന്നിട്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക