ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിലെ മുഴുവൻ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന ആശുപത്രിയിലെ മരുന്ന് ക്ഷാമം, ഡോക്ടർമാരുടെ സേവനക്കുറവ്, ടെസ്റ്റുകൾ ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികളുടെ പോരായ്മകൾ, മറ്റു അവശ്യ സൗകര്യങ്ങളുടെ അഭാവം എന്നിവയിൽ പ്രതിഷേധിച്ച് എൽ.ഡി.ഡബ്ല്യൂ.എ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എൽ.ഡി.ഡബ്ല്യൂ.എ സ്റ്റേറ്റ് പ്രസിഡന്റ് ബർക്കത്തുള്ള സമരം ഉൽഘാടനം ചെയ്തു. ആന്ത്രോത്ത് യൂണിറ്റ് പ്രസിഡന്റ് സകീർ ഹുസൈൻ സ്വാഗതവും സ്റ്റേറ്റ് സെക്രട്ടറി സബിത്ത് ആശംസ അറിയിച്ചു സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക