വിദ്യാർത്ഥികളുടെ മുടങ്ങി കിടക്കുന്ന ടൂർ, ശാസ്ത്രോത്സവം, കലോൽസവം തുടങ്ങിയവ പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി എൽ.എസ്.എ

0
176

കവരത്തി: വിദ്യാർത്ഥികളുടെ മുടങ്ങി കിടക്കുന്ന ടൂർ, ശാസ്ത്രോത്സവം, കലോൽസവം തുടങ്ങിയവ പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകി ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ. 8, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠന യാത്രയും ശാസ്ത്രോത്സവം, കലോൽസവം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്നില്ല എന്ന് കത്തിൽ ചൂണ്ടി കാണിക്കുന്നു. ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾ ഇല്ലാതെ ഒരു വിദ്യാർത്ഥിയുടെ ജീവിതം അപൂർണ്ണമാണ് എന്നും സ്വന്തം കഴിവ് തെളിയിക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണ് എന്നും ആയതിനാൽ എത്രയും വേഗം ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും കത്തിൽ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here