കേരളത്തിൽ വന്നുപോകുന്നവര്‍ക്ക്‌ പരമാവധി ഏഴുദിവസം തങ്ങാം; ക്വാറന്റൈന്‍ വേണ്ട.

0
495

തിരുവനന്തപുരം : താല്‍ക്കാലികാവശ്യങ്ങള്‍ക്ക്‌ കേരളത്തിലെത്തുന്നവര്‍ക്ക്‌ ക്വാറന്റൈന്‍ ഇല്ല. ഇവര്‍ക്ക്‌ പരമാവധി ഏഴുദിവസം ഇവിടെ തങ്ങാം. എട്ടാംദിവസം സംസ്‌ഥാനം വിടണം. ഔദ്യോഗികാവശ്യങ്ങള്‍ക്കും ബിസിനസ്‌, പരീക്ഷ തുടങ്ങിയ ആവശ്യങ്ങള്‍ക്കുമായി കേരളത്തിലെത്തുന്നവര്‍ക്കാണ്‌ ഇളവ്‌.
സന്ദര്‍ശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ 14 ദിവസം പണം നല്‍കേണ്ട സര്‍ക്കാര്‍ ക്വാറന്റൈനിലാക്കും. വരുന്നവരുടെ ഉത്തരവാദിത്തം അവരുടെ ആതിഥേയരായ കമ്ബനി, സ്‌ഥാപനം, സ്‌പോണ്‍സര്‍ എന്നിവര്‍ക്കായിരിക്കും. പരീക്ഷാര്‍ഥം വരുന്നവര്‍ക്ക്‌ മൂന്നുദിവസം മുമ്ബെത്താം. പരീക്ഷയ്‌ക്കുശേഷം മൂന്നുദിവസം തങ്ങാം. ഇതുസംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ പുറത്തിറക്കി.

നിര്‍ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

കേരളത്തിലേക്കു വരുന്നതിന് മുമ്പ് കൊവിഡ്‌19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം.
യാത്രയുടെ ഉദ്ദേശ്യം, താമസസ്‌ഥലം, ആതിഥേയന്‍ എന്നിവ വ്യക്‌തമാക്കണം, മാറ്റമുണ്ടായാൽ അതും അറിയിക്കണം.
ജില്ലാ കലക്‌ടര്‍ക്ക്‌ പരിശോധനയ്‌ക്കുശേഷം അനുമതി നല്‍കാം.
എത്തിയാലുടന്‍ താമസസ്‌ഥലത്തേക്കു പോകണം. ഇടയ്‌ക്ക് എവിടെയും താമസം, സന്ദര്‍ശനം പാടില്ല.
സന്ദര്‍ശനലക്ഷ്യത്തിനു പുറത്ത്‌ ആരെയും കാണരുത്‌.
ആശുപത്രികളോ പൊതുസ്‌ഥലങ്ങളോ സന്ദര്‍ശിക്കരുത്‌.
പരീക്ഷ/പഠനാവശ്യങ്ങള്‍ക്കു വന്നവര്‍ മറ്റാവശ്യങ്ങള്‍ക്കു മുറിക്കു പുറത്തിറങ്ങരുത്‌.
ശാരീരിക അകലം, മാസ്‌ക്‌ ധരിക്കല്‍, കൈ കഴുകല്‍ എന്നിവ പാലിക്കണം, സാനിറ്റൈസറും മാസ്‌കും ആവശ്യത്തിന്‌ കരുതണം.
60 വയസിനു മുകളിലുള്ളവര്‍, 10 വയസില്‍ താഴെയുള്ളവര്‍ എന്നിവരുമായി ബന്ധമരുത്‌.
ഭക്ഷണാവശ്യത്തിന്‌ റൂം സര്‍വീസ്‌, ഓണ്‍ലൈന്‍ സംവിധാനം എന്നിവയെ ആശ്രയിക്കണം.
സര്‍ക്കാര്‍ അനുമതിയില്ലാതെ സന്ദര്‍ശന കാലാവധി നീട്ടരുത്‌.
കോവിഡ്‌ ലക്ഷണങ്ങള്‍ സംശയിച്ചാല്‍ ദിശ ഹെല്‍പ്‌ ലൈന്‍ നമ്ബരായ 1056 ല്‍ ബന്ധപ്പെടണം; പ്രാദേശിക പൊതുജനാരോഗ്യ അധികൃതരുടെ അനുമതിയില്ലാതെ മുറിക്ക്‌ പുറത്തിറങ്ങരുത്‌.
ഇവിടെനിന്നു മടങ്ങി 14 ദിവസത്തിനകം രോഗലക്ഷണമുണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here