ഭൂമിയേറ്റെടുക്കല്‍ തുടങ്ങി ലക്ഷദ്വീപ് ഭരണകൂടം; കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ കൊടിനാട്ടി റവന്യൂ വകുപ്പ്

0
1157

കവരത്തി: പ്രഫുൽ ഖോഡ പട്ടേലിന്റെ സന്ദർശനത്തിന് പിന്നാലെ നടപടികൾ കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉടമകളെ അറിയിക്കാതെ സ്വകാര്യഭൂമിയിൽ ഭരണകൂടം കൊടിനാട്ടിയെന്ന് പരാതി. കവരത്തിയിലെ സ്വകാര്യ ഭൂമിയിൽ ആണ് റവന്യൂവകുപ്പ് കൊടിനാട്ടിയത്.

2021ൽ എൽഡിഎആർ സംബന്ധിച്ച് കരടു രൂപരേഖ ലക്ഷ്യദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊണ്ടുവന്ന വിവാദ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കൽ. ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയായിരുന്നു.

Advertisement

ഉടമകളുടെ പൂർണമായ അനുവാദം ഇല്ലാതെയാണ് ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ഏറ്റെടുക്കുന്നത്. പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾക്കായാണ് ഇപ്പോൾ ഭൂമി ഏറ്റെടുക്കുന്നത്. ഉടമകളുടെ അനുവാദം ഇല്ലാതെ ദ്വീപ് ഭരണകൂടം കൊടികളും മറ്റും ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള സ്ഥലം കെട്ടിത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രഫുൽ ഖോഡ പാട്ടേൽ കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ തവണ ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ എടുത്ത ചില തീരുമാനങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കിയില്ല എന്ന വിമർശനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മേൽ അഡ്മനിസ്ട്രേറ്ററുടെ സമ്മർദ്ദം ഉണ്ട്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോകുന്നത്.

ഭൂമിയിൽ കൊടികണ്ടപ്പോൾ മാത്രമാണ് തങ്ങളുടെ സ്ഥലം സർക്കാർ ഏറ്റെടുത്തതായി അറിയുന്നതെന്ന് ഭൂവുടമകൾ പറയുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here