ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ധര്‍ണ്ണ നടത്തും

0
485

കോഴിക്കോട്: ലക്ഷദ്വീപിലെ ഭരണകൂട ഭീകരതക്കെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ധര്‍ണ്ണ നടത്തും. ജൂണ്‍ 21ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ധര്‍ണ്ണ. തിരുവനന്തപുരം ഏജീസ് ഓഫീസിനു മുന്നില്‍ രാവിലെ 10 മണിക്ക് കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. കൊച്ചി, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസ് ധര്‍ണ്ണ രാവിലെ 10 മണിക്ക് എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബേപ്പൂരില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് മാര്‍ക്കറ്റിങ് ഓഫീസിനു മുന്നില്‍ സംഘടിപ്പിക്കുന്ന ധര്‍ണ്ണ രാവിലെ 10 മണിക്ക് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. ലക്ഷദ്വീപ് ജനതയോട് ഐക്യപ്പെടുന്ന എല്ലാവരും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ അഭ്യര്‍ഥിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here