തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. വ്യാഴാഴ്ച 722 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 481 പേര്‍ക്കും സന്പര്ക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും പതിനായിരം കടന്നു. 10,275 പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 5,372 പേരാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരത്ത് ഇന്ന് 339 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 157 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 62 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അഞ്ച് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 228 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ഇന്ന് രണ്ട് മരണം സംസ്ഥാനത്തുണ്ടായി. തൃശൂര്‍ തന്പുരാന്പടി സ്വദേശി അനീഷ്, കണ്ണൂര്‍ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദില്‍ നിന്ന് വന്നതായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനകം 16,052 സാന്പിള്‍ പരിശോധിച്ചു. 1,83,900 പേര് നിരീക്ഷണത്തിലുണ്ട്. 5432 പേര് ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,68,128 സാന്പിളുകള്‍ പരിശോധനക്കയച്ചു. 7,797 സാന്പിളിന്റെ ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 85,767 സാന്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 81,543 സാന്പിളുകള്‍ നെഗറ്റീവാണ്.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകള്‍ ഉണ്ട്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം-339
കൊല്ലം-42
പത്തനംതിട്ട-39
ആലപ്പുഴ-20
കോട്ടയം-13
ഇടുക്കി-26
എറണാകുളം-57
തൃശൂര്‍-32
പാലക്കാട്-25
മലപ്പുറം-42
വയനാട്-13
കോഴിക്കോട്-33
കണ്ണൂര്‍-23
കാസര്‍ഗോഡ്-18
കോവിഡ് മുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം-1
കൊല്ലം-17
പത്തനംതിട്ട-18
ആലപ്പുഴ-13
കോട്ടയം-7
ഇടുക്കി-6
എറണാകുളം-7
തൃശൂര്‍-8
പാലക്കാട്-72
മലപ്പുറം-37
വയനാട്-1
കോഴിക്കോട്-10
കണ്ണൂര്‍-8
കാസര്‍ഗോഡ്-23
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക