
കേരളത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ പോലും ലഭ്യമല്ല. ഇത്തരം പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം എത്തിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മിസ്റാബ് 2k18 ടീം സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നീ പ്രദേശങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ താമസ സൗകര്യവും, ഭക്ഷണവും ലഭ്യമാണ്. മറ്റു പ്രദേശങ്ങളിൽ ഉള്ള വിദ്യാർത്ഥികൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
അജ്മൽ ആന്ത്രോത്ത്: 9495863156, സൈഫുള്ള അമിനി : 9497019850, റൈഫുദ്ധീൻ കിൽത്താൻ : 9496982284,
റാസി അഗത്തി :8281108997
കൂടാതെ എൽ.എസ്.എ, എൻ.എസ്.യു.ഐ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമാരുടെ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
മുഹമ്മദ് യാഫി (എൽ.എസ്.എ) : 83010 96502, മുഹമ്മദ് ഹഫീള് ഖാൻ എം.സി (എൻ.എസ്.യു.ഐ) : 83019 60744
പരമാവധി ഷെയർ ചെയ്യുക. ദുരിതബാധിത പ്രദേശങ്ങളിലെ നമ്മുടെ വിദ്യാർത്ഥികൾക്ക് വലിയ സഹായമാവും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക