
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്.
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിഞ്ഞ് പലതവണ മാനന്തവാടി താമരശ്ശേരി ചുരങ്ങളിൽ ഗതാഗതം തടസപ്പെട്ടു. ബാണാസുരസാഗർ, കാരാപ്പുഴ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽഇപ്പോൾ ശക്തമായ മഴയാണ്. ബാണാസുരസാഗർ അണക്കെട്ടിന്‍റെ ഷട്ടർ കൂടുതൽ തുറക്കേണ്ടതുണ്ടൊ എന്ന് എട്ടു മണിക്ക് ശേഷം തീരുമാനിക്കും.. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുൻ വയനാട് കളക്ടർ കേശവേന്ദ്രകുമാർ ജില്ലയിൽ എത്തിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക