കേരളത്തിന് ഒരു കൈത്താങ്ങ്; ഡയറ്റ് വിദ്യാർത്ഥികൾ ധനസമാഹരണം നടത്തുന്നു

0
1310

കവരത്തി: ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളത്തിലെ 14 ജില്ലകളിലും നേരിടുന്നത്. ശമനമില്ലാത്ത മഴക്കെടുതിയിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 50 -ൽ പരം ആളുകൾ മരണത്തിന് കീഴടങ്ങി. ഒരു ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. 8000 കോടിയുടേതെങ്കിലും നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ലക്ഷദ്വീപുകാരായ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നമ്മുടെ തൊട്ടടുത്ത അയൽവാസിയായ കേരളത്തെയാണ്. കേരളത്തിന്റെ ഈ ദുരന്തം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ട് തന്നെ കവരത്തിയിലെ ഡയറ്റ് വിദ്യാർത്ഥികൾ കേരളത്തിന് ഒരു കൈത്താങ്ങായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ധനസമാഹരണം നടത്തുകയാണ്. നമ്മുടെ പെരുന്നാളിന് നാം ചിലവഴിക്കുന്ന തുകയുടെ ഒരു ഭാഗം ദുരിതമനുഭവിക്കുന്ന നമ്മുടെ കേരളത്തിനായി നമുക്ക് നീക്കിവെക്കാം. നമ്മെ സമീപിക്കുന്ന ഡയറ്റ് വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകി നല്ല ഒരു തുക നമുക്ക് നൽകാനായാൽ അത് ഒരു വലിയ ഉപകാരമാവും.

ദുരന്തത്തിനൊപ്പം ഉണർന്നു പ്രവർത്തിക്കുന്ന ഡയറ്റ് വിദ്യാർത്ഥികൾക്ക് ദ്വീപ് മലയാളിയുടെ എല്ലാ വിധ ഭാവുകങ്ങളും പിന്തുണയും നേരുന്നു.

ഈ വാർത്ത ഷെയർ ചെയ്യുക. സ്വന്തമായി സഹായിക്കാൻ കഴിയില്ലെങ്കിലും നിങ്ങളുടെ ഒരു ഷെയർ ഒരുപക്ഷെ പലർക്കും ഒരു പ്രചോദനമായേക്കാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here