ലാ ലിഗാ മത്സരങ്ങള്‍ ഇനി ഫേയ്സ്ബുക്കിൽ തത്സമയം!

0
1166

ഡല്‍ഹി: ലാ ലിഗാ മത്സരങ്ങള്‍ ലൈവായി കാണാൻ അവസരം ഫേസ്ബുക്ക്. ലാ ലീഗ അധികൃതരും ഫെയിസ്ബുക്കും ഇതു സംബന്ധിച്ച് കരാ‍ാറിൽ എത്തി. ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലണ് സൌജന്യമായി ലാ ലീഗ മത്സരങ്ങൾ ഫെയ്സ്ബുക്ക് വഴി കാണാനാവുക.

www.dweepmalayali.com

ലാ ലിഗയുടെ ഇന്ത്യന്‍ മാനേജരായ ജോസ് കഖസയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2018-19 സീസണ്‍ ഉൾപ്പടെ മൂന്ന് വര്‍ഷത്തെ ലാ ലിഗ സീസണിലേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ ലൈവ് സ്പോര്‍ട്സ് പ്രോഗ്രാമിങ് തലവന്‍ പീറ്റര്‍ ഹട്ടന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലെ ലാ ലിഗ പേജിലൂടെ ഇഷ്ടമുള്ള ടീമുകളുടെ കളികള്‍ ലൈവായി കാണാം. ഇതിനുപുറമെ സ്റ്റുഡിയോ ചര്‍ച്ചകള്‍, പ്രിവ്യൂ ഷോകള്‍, കഴിഞ്ഞ മത്സരത്തിന്റെ ഹൈലൈറ്റുകള്‍ എന്നിവയും പേജിലൂടെ ഫെയിസ്ബുക്ക് ഉപയോക്താക്കൾക്ക് ലഭ്യമാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here