തിരുവനന്തപുരം: ആത്മാഭിമാനവും നിലപാടുകളും അധികാരകേന്ദ്രങ്ങൾക്ക് മുമ്പിൽ പണയപ്പെടുത്താത്ത വ്യക്തികൾക്ക് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ രണ്ടാമത് ‘ആത്മാഭിമാന പുരസ്കാറിന് ” ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ അയിഷ സുൽത്താന അർഹയായി. ഇന്ത്യക്കാരന്റെ ആത്മാഭിമാനം ബ്രീട്ടീഷ് പതാകയ്ക്കും മുകളിലാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പുലിക്കാട്ട് രത്നവേലു ചെട്ടിയുടെ സ്മരണാർത്ഥമാണ് ‘ആത്മാഭിമാന പുരസ്കാർ ‘ ഏർപ്പെടുത്തിയത്. മദ്രാസ് പ്രസിഡൻസിയിലെ ആദ്യ തദ്ദേശീയ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് പുലിക്കാട്ട് രത്നവേലു ചെട്ടി. പാലക്കാട് ഹെഡ് അസിസ്റ്റന്റ് കളക്ടറായിരിക്കെ കോഴിക്കോട് വച്ച് തനിക്ക് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തിന് ജീവത്യാഗത്തിലൂടെ മറുപടി നൽകിയാണ് അദ്ദേഹം ചരിത്രത്തിൽ ഇടംനേടിയത്. രത്നവേലുവിന്റെ ജീവത്യാഗ ദിനമായ 28ന് പാലക്കാട്ട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്ചുതൻ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക