ആന്ത്രോത്ത്: ബൈത്തുന്നൂർ വില്ലാപ്രൊജക്റ്റിന് കീഴിൽ ഒരുങ്ങിയ മൂന്നാമത്തെ വീട് ഇന്ന് ജുമാ നിസ്കാരത്തിന് ശേഷം ഉദ്ഘാടനം ചെയ്തു. ആന്ത്രോത്ത് ഖാസി. ഹംസകോയ ഫൈസി ഉസ്താദിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനകർമ്മം നിർവഹിക്കപ്പെട്ടത്. പണ്ടാത്ത് പ്രദേശത്തെ തെക്കുവാ പള്ളിയുടെ അടുത്താണ് പുതിയ വീട് ഒരുക്കിയിരിക്കുന്നത്.
പണ്ടാത്ത് പ്രദേശത്ത് ആറു വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ സയ്യിദു ശുഹദ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലാണ് ബൈത്തുന്നൂർ വില്ലാ പ്രൊജക്റ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. നിരാലംബരായവർക്കുള്ള ഭവന നിർമ്മാണ പദ്ധതിയാണ് ഇത്.ഈ പ്രൊജക്റ്റിനു കീഴിൽ മുൻപ് രണ്ട് വീടുകൾ കൂടി നിർമ്മിച്ച് നൽകിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക