ലക്ഷദ്വീപിലെ പോലീസ് കരി നിയമത്തിനെതിരെ യുവമോർച്ച പ്രസിഡന്റ് മഹദാ ഹുസൈൻ ഹൈകോടതിയിൽ

0
569

കൊച്ചി: പതിറ്റാണ്ടുകളായി ലക്ഷദ്വീപിൽ നടന്നുവരുന്ന പോലീസ് കരി നിയമത്തിനെതിരെ ഹൈ കോടതിയിൽ ഹർജി സമർപ്പിച്ച് സംസ്ഥാന യുവമോർച്ച പ്രസിഡന്റ്‌ മഹദാ ഹുസൈൻ.
ഇന്ത്യൻ പോലീസ് ആക്ട് 1861 ലെ സെക്ഷൻ 30 പ്രകാരമാണ് കാലങ്ങളായി ഈ നിയമം ലക്ഷദ്വീപിൽ നിലനിൽക്കുന്നത്. ഈ നിയമപ്രകാരം ലക്ഷദ്വീപിൽ ഒരു പ്രധിഷേധമോ, റാലിയോ മറ്റു പൊതു പരിപാടികളോ നടത്തുന്നതിന് 48 മണിക്കൂർ മുമ്പേ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ അപേക്ഷ സമർപ്പിക്കുകയും പെർമിഷൻ ആവശ്യപ്പെടുകയും വേണം. പോലീസ് അനുവദിക്കുകയാണെങ്കിൽ മാത്രമേ ലക്ഷദ്വീപിൽ റാലികളോ മറ്റു പരിപാടികളോ സംഘടിപ്പിക്കാൻ സാധിക്കുകയുള്ളു.ഇത് തികച്ചും ഭരണഘടനയുടെ 19 ആം അനുശ്ച്ചേദത്തിന് ഘടക വിരുദ്ധമാണെന്ന് മഹദാ ഹുസൈൻ അഭിപ്രായപ്പെട്ടു.

Advertisement

ഈ സെക്ഷൻ പ്രകാരമുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹദാ ഹുസൈൻ കേരളാ ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു. അഡ്വ. അജിത് ജി അഞ്ചർലേക്കർ വാദി ഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരായി. കേസിൽ വാദം കേട്ട കേരളാ ഹൈകോടതി വിഷയത്തിൽ ലക്ഷദ്വീപ് പോലീസ് മേദാവിയോട് വിശദീകരണം ആവശ്യപ്പെട്ടു. “ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ അടിച്ചമർത്താൻ വേണ്ടി ഉണ്ടാക്കിയ കിരാത നിയമങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് ഇന്ത്യൻ Police Act 1861. രാജ്യം സ്വതന്ത്രമായി ഇന്നും പൂർണ്ണമായി പ്രധിഷേധ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ലക്ഷദ്വീപുകാർ.”
മഹദാ ഹുസൈൻ പ്രതികരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here