കവരത്തി: ദ്വീപുകളിലേക്കുള്ള ചരക്ക് നീക്കത്തിന് എംവി ലക്ഷദ്വീപ് സി എന്ന കപ്പൽ ഏർപ്പെടുത്തി. മൺസൂൺ കാലത്ത് ചരക്ക് നീക്കം കുറഞ്ഞ സാഹചര്യത്തിലാണ് പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ നടപടി. യാത്രക്കാരെ കയറ്റാതെ ചരക്ക് മാത്രമായിരിക്കും കപ്പലിൽ കൊണ്ടുപോവുക. സെപ്റ്റംബർ 17 മുതൽ 30 വരെയുള്ള കപ്പലിന്റെ ഷെഡ്യൂൾ പോർട്ട് ഡിപ്പാർട്മെന്റ് പുറത്തുവിട്ടു. കൽപേനി, അഗത്തി, ചെത്ത്ലത്ത്, ബിത്ര, മിനിക്കോയ് എന്നീ ദീപുകളിലേക്കുള്ള സർവീസിന്റെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ ഭരണ തലസ്ഥാനമായ കവരത്തിയിലേക്ക് ആദ്യ ആഴ്ചയിൽ സർവീസ് ഇല്ല എന്നതും ശ്രദ്ധേയമാണ്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക