മീ ടു വിവാദത്തില്‍ കുടുങ്ങിയ എന്‍എസ് യു(ഐ)ദേശീയ പ്രസിഡന്റ് ഫൈറോസ്
ഖാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.തിങ്കളാഴ്‌ചയാണ് ജമ്മു കശ്‌മീരില്‍
നിന്നുള്ള വിദ്യാര്‍ത്ഥി നേതാവായ ഫൈറോസ് ഖാന്‍ രാജി രാഹുല്‍ ഗാന്ധിക്ക്
അയച്ചത്. ഫെറോസ് ഖാന്റെ രാജി രാഹുല്‍ ഗാന്ധി സ്വീകരിച്ചു. കോണ്‍ഗ്രസ്
പ്രവര്‍ത്തക തന്നെയായിരുന്നു ഫൈറോസ് ഖാനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയത്.
സാമൂഹ്യ മാധ്യമങ്ങളില്‍ ഫൈറോസ് ഖാനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി പിന്നീട് ദില്ലിയിലെ പാര്‍ലമെന്റ് സ്‌ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ ഫൈറോസ് ഖാനെതിരെ പരാതിയും നല്‍കിയിരുന്നു.
ഫൈറോസ് ഖാനെതിരെയുള്ള ആരോപണം പരിശോധിക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെയും നിയോഗിച്ചിരുന്നു. അന്വേഷണ സമിതിയുടെ അന്വേഷണം നടക്കവെയാണ് ദേശീയ പ്രസിഡന്റ് രാജിവച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക