ആന്ത്രോത്തിലും ചാരായം വാറ്റ്; മൂന്ന് പേർ അറസ്റ്റിൽ

0
1417
www.dweepmalayali.com

ആന്ത്രോത്ത്: ചാരായം വാറ്റ് ലക്ഷദ്വീപിൽ വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം കടമത്ത് ദ്വീപിൽ നിന്നും രണ്ട് പെർമിറ്റ് ഹോൾഡേഴ്സിനെ എസ്.ഐ മുഹമ്മദ് ഖലീലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും മൂന്ന് പെർമിറ്റ് ഹോൾഡേഴ്സിനെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ പൊതുനിരത്തിൽ ഇറങ്ങി പൊതുജനങ്ങൾക്ക് ശല്യമായതിനെ തുടർന്ന് ആന്ത്രോത്ത് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത് നീക്കുകയായിരുന്നു. സജി, ഗിരീഷ്, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആന്ത്രോത്ത് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.www.dweepmalayali.com

ലക്ഷദ്വീപിലെ നിർമ്മാണ മേഖലകളിൽ കൂടുതലായും ജോലി ചെയ്യുന്നത് കേരളത്തിൽ നിന്നും വരുന്ന പെർമിറ്റ് ഹോൾഡേഴ്സാണ്. ഇതിൽ നല്ലൊരു വിഭാഗം നമ്മുടെ സംസ്കാരത്തോടും, നിയമങ്ങളോടും സഹകരിച്ചു കൊണ്ട് അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നവരാണ്. എന്നാൽ, ചിലരെങ്കിലും ഈ മേഖലയിലുള്ള തൊഴിലാളികൾക്ക് പേരുദോഷം ഉണ്ടാക്കുന്നു. ഇത്തരക്കാരെ തടയുന്നതിന് സർക്കാർ തലത്തിൽ സംവിധാനങ്ങൾ ഉണ്ടാവണം. ഇത്തരക്കാരെ മാറ്റി നിർത്തുന്നതിന് ഈ മേഖലയിൽ ജോലി ചെയ്യുന്നവരും സ്പോൺസർമാരും ഒറ്റക്കെട്ടായി മുന്നോട്ട് വരികയും, ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സമയാസമയങ്ങളിൽ ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ട് വരികയും വേണം. എന്നാൽ മിത്രമേ ഇത്തരം സംഭവങ്ങൾ ഇല്ലായ്മ ചെയ്യാൻ നമുക്ക് സാധിക്കുകയുള്ളൂ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here