DG-AFL; പുഷ്പം പോലെ വിജയിച്ച് പുഷ്പ

0
734

അമിനി: കഴിഞ്ഞ 2 മത്സരങ്ങളിലും നിരാശയോടെ മടങ്ങേണ്ടി വന്ന പുഷ്പ ടീമിന് വലിയ പ്രതീക്ഷ നൽകന്ന രീതിയിലായിരുന്നു DG AFL സീസൺ 2 ലെ 9-ാം മത്സരമായ ഇന്നത്തെ PUSHPA vട PLBC മത്സരം അരങ്ങേറിയത്. ഇത് വരെയുള്ള പോയിന്റ് നിലവാരത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന PLBC ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മർത്തിയടിച്ച് കൊണ്ട് 7-ാം സ്ഥാനത്തുള്ള പുഷ്പ ടീം 5-ാം സ്ഥാനം പിടിച്ചടക്കിയിരിക്കുന്നു. 23-ാം നമ്പർ ജേഴ്സിയണിഞ്ഞ പുഷ്പ ടീമിന്റെ സ്ട്രൈക്കർ ഷംഹീൽ ആണ് ഈ രണ്ട് ഗോളുകളും ടീമിന് വേണ്ടി നേടിക്കെടുത്തത്. കഴിഞ്ഞ 2 മത്സരങ്ങളിലും തോറ്റ് മടങ്ങിയ പുഷ്പ ടീം മൊത്തം മൂന്ന് ഗോളുകൾ വഴങ്ങി ഒന്ന് മാത്രമെ അടിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകളോടെ PLBC യെ തോൽപ്പിക്കുന്നതോടെ goal difference 0 ആവുകയും ഗോൾ difference യഥാക്രമം -1, -3 എന്ന TBC യും MES-ന്റെയും പിന്നിലാക്കി 5-ാം സ്ഥാനത്തെത്തിയിരിക്കുകയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here