കൊച്ചി: ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അഴിമതി വ്യാപകമായിരിക്കുകയാണെന്നും ഇക്കാര്യത്തിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് ഓഡിറ്റ് നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും സി.പി.ഐ ലക്ഷദ്വീപ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ സഖാവ് സി.ടി.നജ്മുദ്ധീൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വർഷത്തിൽ 500 കോടിയോളം രൂപയാണ് പൊതുഗതാഗത വകുപ്പ് കോർപ്പറേഷന് നൽകുന്നത്. എന്നാൽ കപ്പൽ ഗതാഗത ചുമതല വഹിക്കുന്ന എൽ.ഡി. സി.എൽ സ്വന്തമായി ഓഫീസ് പോലുമില്ലാത്ത ഏജൻസികളെ കരാറുകൾ എൽപ്പിക്കുകയാണ്. ജനറൽ മാനേജർ തീർത്തും തനിഷ്ടങ്ങൾ മാത്രം നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി. സി.എൽ ഗെവേർണ്ണിങ്ങ് ബോഡിയിൽ നേരത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധിനിധികൾ അംഗങ്ങളായിരുന്നു. ഇന്ന് സ്ഥലത്തെ എം.പിക്ക് പോലും യാതൊരു അംഗീകാരം ഇല്ലാത്ത അവസ്ഥയാണ്. കുസാറ്റിൽ ജോലിചെയ്യുന്ന ചിലരെയാണ് അംഗങ്ങളാക്കിയിട്ടുള്ളത്. ഇതിന് പിന്നിലും ദുരൂഹതയുണ്ടെന്ന് നജ്മുദ്ധീൻ പറഞ്ഞു. ലക്ഷദ്വീപിൽ പ്രവർത്തികുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രധിനിധികളെ ഉൾപ്പെടുത്തണമെന്നും കമ്പനിയുടെ അക്കൗണ്ട് സെക്ഷൻ കൊച്ചിയിൽ നിന്നും കവരത്തിയിലേക്ക് മാറ്റണമെന്നും അന്യായമായ പ്രൊമോഷനുകൾ റദ്ദാക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ 12ന് എറണാകുളം പനമ്പിള്ളി നഗറിലെ എൽ.ഡി. സി.എൽ ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും നജ്മുദീൻ അറിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക