സി.യു.സി സെന്ററുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഏറ്റെടുക്കണം. -എൻ.എസ്.യു.ഐ

0
566
കവരത്തി: കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ലക്ഷദ്വീപിലെ മൂന്ന് ദ്വീപുകളിലായി നടന്നുവരുന്ന സി.യു.സികൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഏറ്റെടുക്കണമെന്ന് എൻ.എസ്.യു.ഐ ആവശ്യപ്പെട്ടു. കവരത്തിയിലെ ബി.എഡ് സെന്ററിൽ നാലുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് എൻ.എസ്.യു.ഐ ജനറൽ സെക്രട്ടറി ശ്രീ.അജാസ് അക്ബർ പി.ഐ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷറ്റർക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നാലുവർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി കം ബി.എഡ് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനം ഞങ്ങൾ അഭിനന്ദിക്കുന്നു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം പ്രാവർത്തികമാക്കുന്നതിന് പ്രസ്തുത കോഴ്സുകൾ തികച്ചും ആവശ്യമാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച രണ്ടുവർഷ ബി.എഡ് കോഴ്സ് മാനവ വിഭവ ശേഷി മന്ത്രാലയം നിർത്തലാക്കുകയാണ്. നാലുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ദേശീയ വിദ്യാഭ്യാസ നയത്തിൽ (എൻ.പി.ഇ-2019) വ്യക്തമാക്കുന്നുണ്ട്. ആയതിനാൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്ന നാലുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ലക്ഷദ്വീപിലെ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം വർധിപ്പിക്കുന്നതിന് കാരണമാവുമെന്ന് ഉറപ്പാണ്.

Advertisement
അതേസമയം, ലക്ഷദ്വീപിലെ വിദ്യാർഥി സമൂഹത്തിന്റെ ആശങ്കകൾ നീക്കുന്നതിന് ചില കാര്യങ്ങൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ചെയ്യേണ്ടതുണ്ടെന്ന് ശ്രീ.അജാസ് അക്ബർ നൽകിയ കത്തിൽ പറയുന്നു. നിലവിൽ വൻകരയിൽ മൂന്ന് വർഷ ഡിഗ്രി കോഴ്സുകൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് വൻകരയിലെ ബി.എഡ് കോളേജുകളിൽ അധിക സീറ്റുകൾ അനുവദിക്കണം. അല്ലെങ്കിൽ, നിർദിഷ്ട നാലുവർഷ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ആരംഭിക്കുമ്പോൾ നിലവിൽ ഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കായി കവരത്തി ബി.എഡ് സെന്ററിൽ ഒരു വർഷത്തെ ബി.എഡ് കോഴ്സ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. ഇന്റഗ്രേറ്റഡ് കോഴ്സുകളുടെ കൂടെ ഒരു വർഷത്തെ ബി.എഡ് കോഴ്സ് ആരംഭിക്കുന്നതിന് 2019-ലെ ദേശീയ വിദ്യാഭ്യാസ നയം അനുമതി നൽകിയിട്ടുണ്ട്.

Advertisement
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും കാലിക്കറ്റ് സർവകലാശാലയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലക്ഷദ്വീപിലെ സി.യു.സി സെന്ററുകൾ പ്രവർത്തിച്ചു വരുന്നത്. ഈ സെന്ററുകളുടെ നടത്തിപ്പിനായി ഓരോ വർഷവും ഒരു കോടി രൂപയിലേറെയാണ് ലക്ഷദ്വീപ് ഭരണകൂടം കാലിക്കറ്റ് സർവകലാശാലക്ക് നൽകി വരുന്നത്. സി.യു.സികൾ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയാണെങ്കിൽ, നമ്മുടെ ദ്വീപിൽ നിന്നും റവന്യൂ വരുമാനത്തിലൂടെ സമാഹരിക്കുന്ന വലിയ തുക ലക്ഷദ്വീപിൽ തന്നെ നിലനിർത്തുന്നതിന് സാധിക്കും. കൂടാതെ, അഭ്യസ്തവിദ്യരായ പ്രാദേശിക ഉദ്യോഗാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് അത് സഹാകമാവുമെന്നും എൻ.എസ്.യു.ഐ നൽകിയ കത്തിൽ പറയുന്നു.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here