കവരത്തി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർ അറസ്റ്റിൽ. ലക്ഷദ്വീപിലാണ് കോൺഗ്രസ്, സി.പി.എം നേതാക്കളുൾപ്പടെയുള്ളവർ അറസ്റ്റിലായത്. സി.എ.എക്കെതിരായ സമരത്തിൽ മുമ്പ് പങ്കെടുത്തവരാണ് ഇന്ന് അറസ്റ്റിലായത്.
കവരത്തി സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ റഹീം, അഷ്കറലി, കോൺഗ്രസ് നേതാവ് എം.എ ആറ്റകോയ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.
സി.എ.എ നിയമത്തിനെതിരെ ഇവർ പ്രതിഷേധിക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രസ്തുത ബോർഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്ശിച്ചു എന്നതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, സമരത്തിന്റെ സമയത്ത് ഇവർക്കെതിരെ നിയമനടപടികൾ എടുത്തിരുന്നില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക