സാമ്പത്തിക മേഖലയിൽ ദ്വീപുകാരെ കൈപിടിച്ചുയർത്താൻ ആന്ത്രോത്ത് ദ്വീപിൽ സാമ്പത്തിക സാക്ഷരതാ കേന്ദ്രം ആരംഭിച്ചു.

0
693

ആന്ത്രോത്ത്: ലക്ഷദ്വീപിലെ സാധാരണ ജനങ്ങളിൽ സാമ്പത്തിക മേഖലകളെ കുറിച്ച് കൂടുതൽ ബോധവൽക്കരിക്കുന്നതിനായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ ആർ.ബി.ഐ ധൻ ഫൗണ്ടേഷനും കാനറാ ബാങ്കും സംയുക്തമായി നടത്തുന്ന സാമ്പത്തിക സാക്ഷരതാ കേന്ദ്രം അഥവാ
Centre for Financial Literacy office
ആന്ത്രാത്ത് ദ്വീപിൽ ആരംഭിച്ചു.

ആന്ത്രോത്ത് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി. എം.പി തസ്ലീനാ ഓഫീസ് സമുഛയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ എ.എം കദീഷാബി, ആന്ത്രാത്ത് കാനറാ ബാങ്ക് മാനേജർ എം.കെ സദഖത്തുള്ളാ, സി.എഫ്.എൽ കോഡിനേറ്റർ കെ യാസീൻ മുഹമ്മദ്, എൻ.ആർ.ഓ മെൻൻ്റർ ശ്രീമതി ലക്ഷ്മി കുട്ടി അമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
സർക്കാർ സ്കീമുകൾ, ബാങ്കിംഗ് ഇടപാടുകൾ, മറ്റ് സാമ്പത്തിക ആസൂത്രണങ്ങൾ എന്നി വിഷയങ്ങളിലെല്ലാം സാധാരണ ജനങ്ങളിൽ പൊതുവെ ഉയർന്നു വരുന്ന എല്ലാ സംശയ നിവാരണങ്ങൾക്കും Centre for Financial Literacy office ഓഫീസ് പ്രതിക് ഞാബദ്ധമാണെന്ന് CFL കോ ഓർഡിനേറ്റർ യാസീൻ വ്യക്തമാക്കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here