‘വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപിയുടെ ശിക്ഷ റദ്ദാക്കരുത്’: ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ

0
1002

കൊച്ചി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്‍റെ ശിക്ഷവിധിക്കെതിരായ അപ്പീലിനെ എതിർത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ. ക്യത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. മുൻ എം.പിയും മറ്റ് പ്രതികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ശിക്ഷ റദ്ദാക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. നിയമ വ്യവസ്ഥയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടാനും കാരണമാകും. അപ്പീൽ തള്ളണം. പ്രതികൾ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ദൃക്സാക്ഷി മൊഴികളും മെഡിക്കൽ തെളിവുകളുമുണ്ട്.

വൈരുദ്ധ്യങ്ങളുണ്ടെന്ന വാദം വിചാരണയ്ക്കിടയിൽ ഉന്നയിച്ചിട്ടില്ല. ആയുധം കണ്ടെത്തിയിട്ടില്ല എന്ന വാദവും നിലനിൽക്കില്ല. വിശ്വസനീയമായ സാക്ഷി മൊഴികളും മെഡിക്കൽ രേഖകളും ഉണ്ടെങ്കിൽ തെളിവായി പരിഗണിക്കാം. ഏതൊക്കെ തരത്തിലുള്ള ആയുധം ഉപയോഗിച്ചു എന്നതിന് കൃത്യമായ സാക്ഷ്യമൊഴിയുണ്ട്അ. അപ്പീൽ എതിർത്ത് നൽകിയ സത്യവാമൂലത്തിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്. കേസ് വിശദമായ വാദത്തിന് നാളേക്ക് മാറ്റി.

കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here