കൽപ്പേനി: ബേപ്പൂരിൽ നിന്നും കൽപേനി ദ്വീപിലേക്കുള്ള യാത്രകിടെ കാണാതായ മത്സ്യ ബന്ധന ബോട്ടിനായി ഇന്നും തിരച്ചിൽ നടത്തി പക്ഷേ ബോട്ട് കണ്ടെത്താനായില്ല. കുത്തുബുസമാൻ എന്ന ബോട്ട് ആണ് കാണാതായത്. ബോട്ടിന്റെ രജിസ്‌ട്രേഷൻ നമ്പർ: IND-LD-KP-MO-227 ആണ്. കഴിഞ്ഞ ജനുവരി 15 ന് 3 മണി മുതൽ ആണ് ബോട്ടിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായത്. മൂന്ന് ജീവനക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
കോസ്റ്റ് ഗാർഡിന്റെ സാമ്രാത്ത് കപ്പലും ഹെലികോപ്റ്ററും ഡോർണിയർ സോർട്ടിയും തിരച്ചിലിന്നായി പ്ലാൻ ചെയ്തിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക