ഫോർട്ടുകൊച്ചി: ലക്ഷദ്വീപ് സ്വദേശിയെ അക്രമിച്ച് മൊബൈൽഫോണും പണവും കവർന്ന കേസിലെ പ്രതിയെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റുചെയ്തു. ഫോർട്ടുകൊച്ചി അലിസ്രാങ്ക് വളപ്പിൽ സുൽഫിക്കറിനെയാണ് (26) ഇൻസ്പെക്ടർ മനു വി നായർ, എസ്.ഐമാരായ എ.ആർ രൂപേഷ്, അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ജലീൽ മാലിക്ക് എന്ന യുവാവിനെ പ്രതി എറണാകുളം ബ്രോഡ്‌വേയിൽ വെച്ച് പരിചയപ്പെടുകയും ഫോർട്ടുകൊച്ചിയിൽ മുറി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഇവിടെഎത്തിച്ചശേഷം മർദ്ദിക്കുകയും വിലകൂടിയ മൊബൈൽഫോണും ബാഗും ഇരുപതിനായിരം രൂപയും കവർന്നെടുക്കുകയുമായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് പ്രതിയെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അടിപിടി, കവർച്ച ഉൾപ്പെടെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക