കവരത്തി: പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറിയുമായ സഖാവ് എം.പി ഷെറീഫ് ഖാനെ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് സി.പി.എമ്മിൽ ഏറെ പൊതുസ്വീകാര്യനായ നേതാവാണ് ഷെരീഫ് ഖാൻ. അദ്ദേഹം ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ വന്നതിനു ശേഷം സംഘടനക്ക് വലിയ മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചു. www.dweepmalayali.com
ഓഖി ചുഴലിക്കാറ്റിൽ അഗത്തിയിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് പ്രവർത്തനരഹിതമായപ്പോൾ ആവശ്യക്കാരിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് നേതൃത്വം നൽകാൻ ഈ യുവനേതാവ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. കേരളം പ്രളയത്തെ അഭിമുഖീകരിച്ച ഘട്ടത്തിൽ ലക്ഷദ്വീപ് ഒന്നടങ്കം കേരളത്തിന് കൈത്താങ്ങാവുന്നതിന് സാമ്പത്തികമായ സഹായങ്ങൾ സ്വരുക്കൂട്ടിയപ്പോൾ, അഗത്തിയിലെ തന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ച ഷെറീഫ് ഖാൻ മനുഷ്യ സ്നേഹത്തിന്റെ പുത്തൻ മാതൃകയാവുകയായിരുന്നു. www.dweepmalayali.com

അഗത്തിയിൽ നിന്നും ഇവാക്വുവേഷന് എയർ ആംബുലൻസ് കിട്ടാതെ അബൂബക്കർ എന്ന രോഗി മരണപ്പെട്ടപ്പോൾ ഷെരീഫ് ഖാന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ പേരിൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പോലീസ് ലോക്കപ്പിൽ അതിഗ്രൂരമായി മര്ദനമേൽകുകയും മാസങ്ങളോളം ജയിലറക്കുള്ളിലായി. ഈ പ്രതിഷേധങ്ങളാണ് അദ്ദേഹത്തെ പോലിസ് മേധാവികളുടെ ശത്രുവാക്കിയത്. പിന്നീട് കള്ളക്കേസിൽ അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. അതിന്റെ അണുരണനമായി വലിയ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ് പൂർണ്ണമായി സ്തംഭിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചർച്ചകൾക്കായി കൊച്ചിയിലെത്തി. അവിടെ ഷെറീഫ് ഖാൻ എന്ന യുവ നേതാവ് കൂടുതൽ ഊർജ്ജ്വസ്വലനായി തിരിച്ചു വരികയായിരുന്നു. പിന്നീട് കഴിഞ്ഞ കുറേ മാസങ്ങളിലായി കവരത്തി ദ്വീപിലും സി.പി.എമ്മിന് വലിയ മുന്നേറ്റമാണ് സഖാവ് ഷെറീഫ് ഖാനിലൂടെ നേടാനായത്. വനം പരിസ്ഥിതി വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പീഡനക്കേസിൽ ഉൾപ്പെട്ടപ്പോൾ ഷെരീഫ് ഖാന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായാണ് അദ്ദേഹത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടിയുണ്ടായത്. ഇങ്ങനെ ഷെറീഫ് ഖാൻ നടത്തിയ പ്രവർത്തനങ്ങൾ പാർട്ടിയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിന് കാരണമായി. അദ്ദേഹത്തിന്റെ പ്രവർത്തന മികവും ജനങ്ങൾക്കിടയിൽ അദ്ദേഹം നേടിയെടുത്ത സ്വീകാര്യതയുമാണ് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുന്നതിന് പാർട്ടിയെ പ്രേരിപ്പിച്ചത്. www.dweepmalayali.com
അഗത്തി കുട്ടിലമ്മാട മുഹമ്മദ് കോയയുടെയും മുള്ളിപ്പുര മണ്ണിച്ചിബിയുടെയും മകനാണ് ഷെറീഫ് ഖാൻ. ശ്രീമതി. ഫസീലയാണ് ഭാര്യ. ഫഹ്‌മി ഷെറീഫ്, മുഹമ്മദ് ഫവാദ് ഖാൻ എന്നിവർ മക്കളാണ്. www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക