കോവിഡ്19; ലക്ഷദ്വീപിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി

0
621
കവരത്തി: കോവിഡ്19 മുൻകരുതലുകളുടെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധിയായിരിക്കുമെന്ന്  ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് അറിയിച്ചു. അതേസമയം എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർഥികളുടെ ബോർഡ് എക്സാമുകൾ നിശ്ചയിച്ച പോലെ തന്നെ നടക്കും.
അതാത് സ്കൂളുകളിലെ പ്രധാനാധ്യാപകന്റെ നിർദേശമനുസരിച്ച് അധ്യാപകർ സ്കൂളുകളിൽ ഹാജരായി ആവശ്യമായ പാഠ്യേതര ജോലികളിൽ സഹകരിക്കണം എന്നും സർക്കുലറിൽ പറയുന്നു.
സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുമുള്ള മദ്രസകൾക്കും ഈ മാസം 31 വരെ അവധി നൽകിയിട്ടുണ്ട്.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here