ആന്ത്രോത്ത് ദ്വീപിലെ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

0
470

ആന്ത്രോത്ത്: സമഗ്ര ശിക്ഷാ അഭിയാന്റെ (എസ്.എം.എസ്.എ) ആഭിമുഖ്യത്തിൽ മുതിർന്ന ക്ലാസിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ആന്ത്രോത്ത് സ്കൂൾ കോംപ്ലക്സ് പ്രിൻസിപ്പൽ ഡോ ജോണി തോമസ് ഉദ്ഘാടനം ചെയ്തു. മൂന്ന് സെഷനുകളിലായി നടന്ന ക്ലാസുകളിൽ മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെയും ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലെയും ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആദ്യ സെഷനിൽ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി നടത്തിയ ക്ലാസിന് പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ശ്രീ.മുഫ്ത്തി മുബാറക് നേതൃത്വം നൽകി. മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്തിയ രണ്ടാമത്തെ സെഷന് ആന്ത്രോത്തിലെ ടീച്ചേഴ്സ് കൗൺസിലർമാർ ടീമുകളായി നേതൃത്വം നൽകി. മൂന്നാമത്തെ സെഷനിൽ മഹാത്മാ ഗാന്ധി സീനിയർ സെക്കൻഡറി സ്കൂളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നടത്തിയ ക്ലാസിന് മുഫ്ത്തി മുബാറക് നേതൃത്വം നൽകി.

Advertisement

പത്താം ക്ലാസ് കഴിഞ്ഞവർക്കും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്കും ഉന്നത പഠനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും ഏതൊക്കെ കോഴ്സുകൾ ലഭ്യമാണ്, അത് എങ്ങിനെ തിരഞ്ഞെടുക്കാം തുടങ്ങി വിദ്യാർത്ഥികൾക്ക് ഉണ്ടാവാൻ സാധ്യതയുള്ള മുഴുവൻ സംശയങ്ങൾക്കും മറുപടി നൽകിയാണ് ക്ലാസുകൾ സമാപിച്ചത്. കൂടാതെ എൻട്രൻസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ചും ക്ലാസുകളിൽ വിശദീകരിച്ചു. എസ്.എം.എസ്.എ കോഡിനേറ്റർ ശ്രീ.എസ്.എം മുഹമ്മദ് റഫീഖ്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബി.വി മുഹമ്മദ്, എ.എച്ച്.എം ശ്രീ.എൻ.പി ഖലീൽ, സായി വോളിബോൾ കോച്ച് ശ്രീ. മുഹമ്മദ് ശഫീഖ് തുടങ്ങിയവർ വിവിധ സെഷനുകളിലായി വിദ്യാർത്ഥികളോട് സംസാരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here