ആന്ത്രോത്ത്: എസ്.കെ.എസ്.എസ്.എഫ് ആന്ത്രോത്ത് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ ഒൻപതാം വാർഷികവും ‘റഹ്മ’ കോൺഫറൻസും ഇന്നും നാളെയുമായി ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും. പണി പൂർത്തിയായ മൂന്ന് ബൈത്തുന്നൂർ വീടുകളുടെ താക്കോൽദാനം, ഓഫീസ് ഉദ്ഘാടനം, ഓഫീസ് തറക്കല്ലിടൽ, പ്രാസ്ഥാനിക സംഗമം, ആദരിക്കൽ ചടങ്ങ് തുടങ്ങിയ പരിപാടികൾ രണ്ടു ദിവസങ്ങളിലായി നടത്തപ്പെടും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും. എസ്.കെ.എസ്.എസ്.എഫ് ആന്ത്രോത്ത് മേഖല കമ്മിറ്റിയും കീച്ചേരി യൂണിറ്റും സംയുക്തമായി നിർമ്മിച്ച ബൈത്തുന്നൂർ വീടിന്റെ താക്കോൽ ദാനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും.

പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, ഖാളി ഹംസക്കോയ ഫൈസി, സത്താർ പന്തല്ലൂർ, എസ്.കെ.എസ്.എസ്.എസ് സംസ്ഥാന-ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക