കവരത്തി: ലക്ഷദ്വീപ് ചരിത്രത്തിൽ ആദ്യമായി വാഹനപ്പകടത്തിനു 1.15 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. വാഹനാപകടത്തിൽ പരിക്കേറ്റ കവരത്തി സ്വദേശിയായ മുഹമ്മദ് അലി അഷ്ഫാക്കിനാണ് 1.15 കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വാഹനാപകട നഷ്ടപരിഹാര ട്രിബൂനൽ വിധിച്ചത്.

കവരത്തി ദ്വീപിൽ കുന്നാങ്കലം ഫാറുഖിന്റെയും നാദിറാബാനുവിന്റെയും മകൻ ആണ് മുഹമ്മദ് അലി അഷ്ഫാക്ക്. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക കോടതി നഷ്ടപരിഹാരമായി വിധിക്കുന്നത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി തലയ്ക്കു പരിക്കേറ്റ അലി അഷ്ഫാക്ക് കിടപ്പിലാണ്. ഡയറക്ടർ ജനറൽ അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോട്ടോകോൾ ഡിപ്പാർട്മെന്റ് ആണ് നഷ്ടപരിഹാര തുക നൽകേണ്ടത്. 90 ദിവസത്തിനകം തുക കൈമാറണം.

2016 നവംബർ 30 നാണ് സംഭവം. കവരത്തി പഴയ യെസ് ബാങ്കിന്റെ സമീപത്തുള്ള റോഡിൽ കുടി കൂട്ടുകാരുമായി സൈക്കിളിൽ പോകുമ്പോളാണ് പ്രോട്ടോകോൾ വകുപ്പിന്റെ മിനി ബസ് അലി അഷ്ഫാക്കിനെ ഇടിച്ചത്. പരിക്കേറ്റ അഷ്ഫാകിനെ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും പിറ്റേ ദിവസം എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് ഇവക്കുവേഷൻ ചെയ്യുകയുമായിരുന്നു. ഇതുവരെ 30 ലക്ഷത്തിലധികം രൂപ ചികിത്സക്ക് ചിലവായി. കവരത്തി മോട്ടോർ ആക്‌സിഡന്റ് ട്രിബൂണലിന്റെ നിർദ്ദേശ പ്രകാരം മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ കുട്ടിക്ക് നൂറു ശതമാനം വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
അശ്രദ്ധമായി വണ്ടി ഓടിച്ചതിനു ഡ്രൈവർ കോടതിയിൽ കുറ്റം സമ്മതിച്ച് പിഴ അടച്ചിരുന്നു.
കവരത്തി വാഹനാപകട നഷ്ടപരിഹാര കോടതി ജഡ്ജി കെ അനിൽ കുമാർ ആണ് 1.15 കോടിയിലധികം രൂപ നഷ്ടപരിഹാരം വിധിച്ചത്. മുഹമ്മദ് അലി അഷ്ഫാക്കിന് വേണ്ടി അഡ്വ. മുഹമ്മദ് സാലിഹും ഗവണ്മെന്റ്നു വേണ്ടി അഡ്വ. ജിബിൻ ജോസഫും ഹാജരായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക