അമിനി: രൂക്ഷമായ പെട്രോൾ, പാചക വാതക ക്ഷാമത്തിന് പരിഹാരം തേടി അമിനി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധം മാർച്ച് സംഘടിപ്പിച്ചു. ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലക്ഷദ്വീപ് വ്യാപകമായി നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി അമിനി സൊസൈറ്റി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

മുൻ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ അബ്ദുൽ സലാം മാർച്ച് ഉദ്ഘാടനം ചെയ്തു. അമിനി ബ്ലോക്ക്‌കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.സി നാസിം, ജനറൽ സെക്രട്ടറി എൻ. ബർകത്തുള്ള, സൗത്ത് സോണ് ഡി.സി.സി സെക്രട്ടറി നാസർ തുടങ്ങിയവർ സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക