നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ അഭിനയ രംഗത്ത് നിന്ന് താല്‍ക്കാലിക ഇടവേള എടുക്കുന്നു. അമ്മാവന്‍ എം.മോഹനന്‍ വിനീതിനെ നായകനാക്കി ഒരുക്കുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ പുറത്തിറങ്ങിയാലുടന്‍ താന്‍ അഭിനയത്തില്‍ നിന്ന് താല്‍ക്കാലിക അവധി എടുക്കുമെന്ന് വിനീത് പറഞ്ഞു. അതേസമയം, ഗായകന്‍ എന്ന നിലയില്‍ സിനിമയില്‍ സജീവമായിരിക്കും.
ഇടവേളക്ക് ശേഷം ഒരു സിനിമ സംവിധാനം ചെയ്തു കൊണ്ടായിരിക്കും ചലച്ചിത്ര രംഗത്തേക്ക് മടങ്ങിവരിക. അഭിനയത്തെക്കാള്‍ തനിക്ക് ഏറെ താല്‍പര്യം തിരക്കഥാ രചനയിലും സംവിധാനത്തിലുമാണെന്നും വിനീത് വെളിപ്പെടുത്തി. വിനീത് സംവിധാനം ചെയ്ത സിനിമകള്‍ക്കെല്ലാം അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് , തട്ടത്തിന്‍ മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് വിനീതിപ്പോള്‍. പുതിയ ചിത്രത്തിന്റെ കഥ ഏതാണ്ട് പൂര്‍ത്തിയായെന്നും ഇനി അതിനായി ഒരുപാട് യാത്രകള്‍ വേണ്ടി വരുമെന്നും വിനീത് പറഞ്ഞു. അതിനാലാണ് അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും വിനീത് പറയുന്നു.
മോഹന്‍ലാലിന്റെ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വിനീത് മലയാള സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നായകനായി. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമ സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തു. ആന അലറലോടറല്‍ എന്ന സിനിമയിലാണ് വിനീത് ഒടുവില്‍ അഭിനയിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക