കൊടുംകാറ്റ്: ആന്ത്രോത്തിൽ വ്യാപക നാശനഷ്ടം

0
2113

റിപ്പോർട്ട്: അഹ്മദ് നിസാർ ആന്ത്രോത്ത്

ആന്ത്രോത്ത്: (www.dweepmalayali.com) ലക്ഷദ്വീപിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെ കനത്ത കൊടുംകാറ്റ് വീശി. കൊടുംകാറ്റിൽ ആന്ത്രോത്ത് ദ്വീപിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മിനുറ്റുകൾ മാത്രം നീണ്ടു നിന്ന കാറ്റിൽ നൂറുകണക്കിന് തെങ്ങുകൾ കടപുഴകി വീണു. ചിലയിടങ്ങളിൽ തെങ്ങുകൾ പൊട്ടി വീണ് വീടുകൾക്കും ഷെഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. എവിടെയും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾക്ക് സംഭവിച്ച് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൻ മൊബൈൽ ടവറുകളും പ്രവർത്തനരഹിതമായിരുന്നു. ഇപ്പോൾ മൊബൈൽ ടവറുകൾ പ്രവർത്തനക്ഷമമായിട്ടുണ്ട്. റോഡുകളിലും പൊതു സ്ഥലങ്ങളിലും വീണുകിടക്കുന്ന തെങ്ങുകളും മറ്റ് മരങ്ങളും ലക്ഷദ്വീപ് പോലീസ് സേനയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here