കരാർ അധ്യാപകരുടെ ശമ്പളം മുടങ്ങരുത്. -അഡ്വ. ഹംദുള്ള സഈദ്.

0
949

കവരത്തി: ലോക്ക്ഡൗൺ മൂലം എല്ലാ വരുമാന മാർഗ്ഗങ്ങളും നിലച്ചുപോയ ലക്ഷദ്വീപിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഏപ്രിൽ മാസത്തെ ശമ്പളം മുടക്കമില്ലാതെ നൽകണമെന്ന് ലക്ഷദ്വീപ് ടെറിടോറിയൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപ് ഫിനാൻസ് ആന്റ് അക്കൗണ്ട്സ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ലക്ഷദ്വീപിലെ തൊഴിലാളികൾക്കും കരാർ വ്യവസ്ഥയിൽ മറ്റു മേഖലയിൽ ജോലി ചെയ്യുന്നവർക്കും അവരുടെ ശമ്പളം നൽകണം എന്ന് പറയുന്നുണ്ട്. എന്നാൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ഈ ആനുകൂല്യം തടയുകയാണ്. ഈ അധ്യാപകരിൽ ഭൂരിഭാഗവും ഇപ്പോൾ മറ്റു ദ്വീപുകളിലാണ്. അവർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. ഭക്ഷണത്തിന് പുറമെ താമസ സ്ഥലത്തെ വാടകയും നൽകേണ്ടി വരുന്ന അവർക്ക് ഈ ഘട്ടത്തിൽ മറ്റു വരുമാന മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന എല്ലാ അധ്യാപകർക്കും ഏപ്രിൽ മാസത്തെ ശമ്പളം മുടക്കമില്ലാതെ നൽകണമെന്ന് ഹംദുള്ള സഈദ് ആവശ്യപ്പെട്ടു.

To advertise here, Whatsapp us.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here