ഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് പ്രമുഖ വാർത്ത ഏജൻസിയായ എ എൻ ഐയുടെ റിപ്പോർട്ട്. ഇന്ന് ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ പ്രശാന്ത് കിഷോറും കോൺഗ്രസ് ദേശീയ പ്രസിഡണ്ട് സോണിയ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സോണിയക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി , മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് ,എ കെ ആന്റണി, അംബിക സോണി, കെ സി വേണുഗോപാലും എന്നിവരും സന്നിഹിതരായിരുന്നു.
യോഗത്തിൽ വെച്ച് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പുകളും നീക്കങ്ങളെയും കുറിച്ച് പ്രശാന്ത് കിഷോർ തന്റെ പദ്ധതി കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചുവെന്നാണ് എ എൻ ഐയുടെ റിപ്പോർട്ട്.അതേസമയം പ്രശാന്ത് കിഷോർ പാർട്ടിയിൽ ചേരുമെന്ന കാര്യം ഉറപ്പായെന്നും പാർട്ടിയിലെ അദ്ദേഹത്തിന്റെ പദവി എന്തായിരിക്കുമെന്നുള്ള കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമാക്കുമെന്നും മുതിർന്ന കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം തനിക്ക് പ്രത്യേക പദവികളൊന്നും വേണ്ടെന്നും കോൺഗ്രസ് പാർട്ടി പറയുന്ന ഏത് ജോലിയും ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് പ്രശാന്ത് കിഷോർ പാർട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക