അഗത്തി: എസ്.എസ്.എഫ് അഗത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള മാസാന്ത മൗലിദ് മജ്‌ലിസ് ഇന്ന് അസർ നിസ്കാരത്തിന് ശേഷം എസ്.എസ്.എഫ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു. അഗത്തി ദ്വീപ് ഖാളിമാരുടെ ആശീർവാദത്തോടെ നടന്ന മജ്‌ലിസിന് എസ്.എസ്.എഫ് അഗത്തി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ റഊഫ് സഖാഫി, ജോയിന്റ് സെക്രട്ടറി മിർസാദ് ഫാളിലി എന്നിവർ നേതൃത്വം നൽകി. മറ്റു പണ്ഡിതൻമാരും നേതാക്കളും പങ്കെടുത്തു. തബറുക്കിന്റെ ഭക്ഷണം വിതരണം ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക