കവരത്തി: മാനസികമായി പ്രത്യേക പരിഗണ ലഭിക്കേണ്ട കുട്ടികൾക്കായുള്ള സ്പെഷ്യൽ സ്കൂൾ കവരത്തിയിൽ ആരംഭിക്കും. വിദ്യാഭ്യാസത്തിനുള്ള (പഠിക്കാനുള്ള) അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21-എ പ്രകാരം ഉറപ്പാക്കപ്പെട്ടിരിക്കുന്ന മൗലികാവകാശമാണ്. ഇതിപ്പോള്‍ വിദ്യാഭ്യാസ അവകാശ നിയമം, (2009) എന്ന പേരില്‍ സവിശേഷമായി പ്രതിപാദിക്കപ്പെടുകയും പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ഇതില്‍ ആറിനും പതിനാലിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും തൊട്ടടുത്തുള്ള സ്കൂളില്‍ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം അവരുടെ നിയമപരമായ അവകാശമായി പ്രഖ്യാപിച്ചിരിക്കുന്നു.

നിങ്ങളുടെ കുട്ടിയുടെ അസുഖം 1995 ലെ വൈകല്യമുള്ള വ്യക്തികളെ സംബന്ധിക്കുന്ന നിയത്തിലെ (പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റീസ് -പിഡബ്ല്യുഡി- ആക്റ്റ്) വ്യവസ്ഥകള്‍ പ്രകാരം ഒരു വൈകല്യമായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണെങ്കില്‍ ആ കുട്ടിക്ക് 18 വയസുവരെ സൗജന്യമായ വിദ്യാഭ്യാസത്തിന് ആവകാശമുണ്ടായിരിക്കും.
മാനസിക വൈകല്യങ്ങൾ ഉള്ള കുട്ടികൾക്ക് നിയമപരമായി ലഭിക്കേണ്ട ഈ അവകാശങ്ങൾ ലക്ഷദ്വീപിൽ ഇതുവരെയും ലഭിച്ചിരുന്നില്ല. ഓരോ ജില്ലയിലും ഇത്തരം സ്പെഷ്യൽ സ്കൂളുകൾ ആരംഭിക്കണം എന്ന കേന്ദ്ര നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപിൽ എത്രയും പെട്ടന്ന് തന്നെ സ്പെഷ്യൽ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കണം എന്ന് കഴിഞ്ഞ ദിവസം കവരത്തിയിൽ ലക്ഷദ്വീപ് ഡിസബിൾഡ് വെൽഫെയർ അസോസിയേഷൻ (എൽ.ഡി.ഡബ്ള്യു.എ) നടത്തിയ പ്രക്ഷോഭത്തിൽ ആവശ്യപ്പെട്ടിരുന്നു. എൽ.ഡി.ഡബ്ള്യു.എയുടെ ആവശ്യത്തോട് കളക്ടർ താരിഖ് തോമസും സെക്രട്ടറി എ.ഹംസയും അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. ഉദ്യോഗ തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ബഹു: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്പെഷ്യൽ സ്കൂളിന് അനുമതി നൽകിയിരിക്കുന്നത്. കവരത്തിയിൽ തുടങ്ങുന്ന സ്പെഷ്യൽ സ്കൂളിൽ താമസ സൗകര്യവും ഒരുക്കും. മറ്റു ദ്വീപുകളിൽ നിന്നും വരുന്ന വിദ്യാര്ഥികള്ക് താമസിച്ച് പഠിക്കാൻ കഴിയുന്ന രീതിയിലായിരിക്കും സ്പെഷ്യൽ സ്കൂൾ സജ്ജീകരിക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക