തിരുവനന്തപുരം: കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ 13 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഒരുവർഷത്തെ വിവിധ സർട്ടിഫിക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഹോട്ടൽ അക്കൊമ്മൊഡേഷൻ ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കോൺഫക്ഷണറി, കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലാണ് പ്രവേശനം. ഒൻപതുമാസത്തെ ക്ലാസ് റൂം പഠനവും മൂന്ന് മാസത്തെ ഇൻഡസ്ട്രിയൽ എക്സ്പോഷർ പരിശീലനവും അടങ്ങുന്ന കോഴ്സിലെ പ്രവേശനത്തിന് എസ്.എസ്.എൽ.സി. ആണ് അടിസ്ഥാന യോഗ്യത.
തിരുവനന്തപുരം (പട്ടം), കൊല്ലം (കടപ്പാക്കട), കോട്ടയം (കുമാരനല്ലൂർ), തൊടുപുഴ, ചേർത്തല, കളമശ്ശേരി, തൃശ്ശൂർ (പൂഞ്ഞോൾ), പാലക്കാട്, പെരിന്തൽമണ്ണ, തിരൂർ, കോഴിക്കോട്, കണ്ണൂർ, ഉദുമ എന്നീ കേന്ദ്രങ്ങളിലെ ഓരോന്നിലും ഉള്ള കോഴ്സുകളുടെ പട്ടിക, സീറ്റ് ലഭ്യത എന്നിവയുടെ വിശദാംശങ്ങൾക്കും അപേക്ഷയ്ക്കും https://fcikerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും മേയ് 31-നകം പ്രവേശനം തേടുന്ന സ്ഥാപനത്തിൽ ലഭിച്ചിരിക്കണം.

യോഗ്യതാപരീക്ഷാ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. കോഴ്സ് ഫീസ് മേഖല അനുസരിച്ച്, 14,000 രൂപമുതൽ 20,000 രൂപവരെ ആകാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക