ടൂറിൻ: കായിക ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലംപറ്റുന്ന താരങ്ങളിലൊരാളാണ് ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കൂടുതൽ പ്രതിഫലം വാങ്ങുന്നതിനൊപ്പം തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും താരം പങ്കാളിയാണ്.

ഇപ്പോഴിതാ റംസാൻ മാസത്തിൽ പലസ്തീൻ ജനതയ്ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. റംസാൻ നോമ്പുനോൽക്കുന്ന പലസ്തീനിലെ ജനങ്ങൾക്ക് ഇഫ്താറിന് ഭക്ഷണം എത്തിക്കുന്നതിനായി 1.5 ദശലക്ഷം ഡോളറിന്റെ (പത്തു കോടിയിലേറെ ഇന്ത്യൻ രൂപ) സാമ്പത്തിക സഹായം നൽകിയിരിക്കുകയാണ് റൊണാൾഡോ. 9 സ്പോർട്സ് പ്രോ എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— M.A (@moeviper786) May 17, 2019
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരത്തെയും റൊണാൾഡോ രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പുറമെ യുദ്ധക്കെടുതികളിൽ വലഞ്ഞ സിറിയയിലെ കുഞ്ഞുങ്ങൾക്കായും താരം സാമ്പത്തിക സഹായം നൽകിയിരുന്നു.
2012-ൽ ഇസ്രായേൽ ഗാസ ആക്രമിച്ചപ്പോൾ മികച്ച യൂറോപ്യൻ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് ലഭിച്ച ഗോൾഡൻ ബൂട്ട് ലേലം ചെയ്ത് റൊണാൾഡോ ഗാസയ്ക്ക് സഹായം നൽകിയിരുന്നു. പിന്നാലെ 2013-ൽ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഇസ്രായേൽ താരവുമായി ജേഴ്സി കൈമാറാൻ തയ്യാറാകാതിരുന്ന താരത്തിന്റെ പ്രവൃത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക