അഞ്ച് വർഷത്തിനിടെ ആദ്യമായി വാർത്താ സമ്മേളനം വിളിച്ച് മോദി. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പ്രധാനമന്ത്രി.

0
928

ന്യൂഡൽഹി: അവസാന ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിക്കാൻ മിനിട്ടുകൾ മാത്രം അവശേഷിക്കേ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഒരേ സമയം മാധ്യമങ്ങൾക്കു മുന്നിൽ. അഞ്ചുവർഷത്തെ ഭരണകാലത്ത് ആദ്യമായാണ് പ്രധാനമന്ത്രി വാർത്താ സമ്മേളനം വിളിച്ചത്. മാധ്യമപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ നേരന്ദ്രമോദി തയ്യാറായില്ല.

Advertisement.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ മോദി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാക്ക് ഉത്തരം പറയാനുള്ള അവസരം നൽകി. മോദിജി എന്ന് സംബോധന ചെയ്തുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞതും അമിത് ഷായാണ്. മാധ്യമപ്രവർത്തകർക്കുള്ള നന്ദി അറിയിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചതെന്നാണ് മോദി പറഞ്ഞത്.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അമിത് ഷായുടെ വാർത്താ സമ്മേളനം എന്നാണ് ബി.ജെ.പി മാധ്യമങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുവരെ പ്രധാനമന്ത്രി വാർത്താ സമ്മേളനത്തിന് എത്തുന്ന കാര്യം അറിയിച്ചിരുന്നുമില്ല.

www.dweepmalayali.com

അതിനിടെ മോദി മാധ്യമങ്ങളെ കാണുന്നുവെന്ന വാർത്ത വന്ന ഉടനാണ് രാഹുലും വാർത്താ സമ്മേളനം നടത്തുന്ന കാര്യം അറിയിച്ചത്.
നരേന്ദ്രമോദി ആദ്യമായി മാധ്യമങ്ങളെ കാണുന്നത് നല്ല കാര്യമാണെന്ന് പറഞ്ഞ രാഹുൽ അമിത്ഷായുടെ സാന്നിധ്യം അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി. റഫാൽ അടക്കമുള്ള തന്റ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെന്ന് പറഞ്ഞ രാഹുൽ ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

മാധ്യമങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി വരാത്തതിനെ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും വിമർശിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളെ കാണാൻ തനിക്ക് ഒരു മടിയുമില്ലെന്ന് പറയാതെ പറയുകയായിരുന്നു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തതോടെ മോദി. ഫലം വരുമ്പോൾ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി പറഞ്ഞു, എന്നാൽ വിധി ജനങ്ങൾക്ക് വിടുന്നുവെന്നും 23 ന് ഫലം വന്നതിന് ശേഷം മാത്രം ആ വിഷയത്തിൽ പ്രതികരിക്കാമെന്നുമാണ് രാഹുൽ പറഞ്ഞത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here